KSRTC തിരുവനന്തപുരം സെന്‍ട്രല്‍ ബസ്റ്റേഷനില്‍ നിന്നും ബംഗളൂരുവരെ പോകുന്ന ബസ് യാത്ര മുടങ്ങി. ഇതിലെ ഡ്രൈവര്‍ മദ്യപിച്ച് ലക്കുകെട്ട് വീണതാണ് ബസിന്റെ ഓട്ടം മുടങ്ങാന്‍ കാരണം. ഇന്ന് വൈകിട്ട് 4.30 ഓടെ പോേകേണ്ടിയിരുന്ന ബസാണ് യാത്ര മുടങ്ങിക്കിടക്കുന്നത്. ടിക്കറ്റ് റിസര്‍വ്വ് ചെയ്ത യാത്രക്കാരെല്ലാം ആകെ പെട്ടിരിക്കുകയാണ്. പകരം ഡ്രൈവറുണ്ടെങ്കിലും, എന്തുകൊണ്ടാണ് ബസ് എടുക്കാത്തതെന്ന് ആര്‍ക്കും നിശ്ചയമില്ല. മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ തമ്പാനൂര്‍ ബസ്റ്റേഷനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
KSRTC വാടകയ്‌ക്കെടുത്ത ‘വെറ്റ് ലീസ്’ ബസാണ് പണിമുടക്കിയിരിക്കുന്നത്. ബസ് സ്റ്റാന്റില്‍ പിടിച്ചിട്ട ശേഷം ഡ്രൈവര്‍ മദ്യപിക്കാനിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബസ് പോകാന്‍ സമയമായപ്പോഴേക്കും ഡ്രൈവറുടെ ബോധം പോയി. ഇതോടെ ബസില്‍ കയറിയ യാത്രക്കാരും ബസും മാത്രം സ്റ്റാന്റില്‍ മണിക്കൂറുകളോളം കിടന്നു. ലീസിന് എടുത്ത ബസായതിനാല്‍ KSRTCക്ക് പകരം സംവിധാനമൊരുക്കാന്‍ കഴിയില്ല. എന്നാല്‍, കണ്ടക്ടര്‍ KSRTCയാണ് നല്‍കുന്നത്. ഡ്രൈവറും ബസും ലീസിനാണ്. രണ്ടു ഡ്രൈവര്‍മാരും ഡീസലും ലീസിനെടുത്ത കമ്പനി നല്‍കും. കിലോമീറ്ററിന് അനുസരിച്ച് പണം കൊടുത്താല്‍ മതിയാകും. ഇങ്ങനെ കുറച്ചു ബസുകള്‍ KSRTC എടുത്തിട്ടുണ്ട്.
കിലോമീറ്രറിന് 80 രൂപയാണ് KSRTC നല്‍കുന്നത്. രണ്ടു ഡ്രൈവര്‍മാര്‍ ഉണ്ടായിട്ടും മറ്റേ ഡ്രൈവര്‍ എന്താണ് ബസ് ഓടിക്കാത്തെന്ന് ആര്‍ക്കും അറിയില്ല. KSRTCയുടെ ഡ്രൈവര്‍മാരാകട്ടെ ബസ് ഓടിക്കുകയുമില്ല. കാരണം, അത് ലീസിന് എടുത്തിരിക്കുന്ന ബസ് ആയതിനാല്‍ KSRTCക്ക് നേരിട്ട് ബന്ധമില്ലാത്തതു കൊണ്ട്. ഇനി ഡ്രാവറുടെ ക്ടെു വിടുന്നതു വരെ യാത്രക്കാര്‍ സഹിക്കുക എന്നതാണ് ഏക പോംവഴി. ഇങ്ങനെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ KSRTC പഴപടി പോകാന്‍ അധിക സമയം എടുക്കില്ലെന്നാണ് വിലയിരുത്തല്‍

















