ആഡംബര ആഘോഷങ്ങളിലും പൊതുചടങ്ങുകളിലും സെലിബ്രിറ്റികൾ അണിയുന്ന വസ്ത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെ അംബാനി വസതിയിൽ നടന്ന ഗണേശോത്സവ ചടങ്ങിൽ ബോളിവുഡ് താരം ദിഷ പടാനി ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.
ചുവന്ന ലെഹങ്ക അണിഞ്ഞ് അതിസുന്ദരിയായാണ് ദിഷ എത്തിയതെങ്കിലും, കഴുത്തിറക്കമുള്ള (ഡീപ്പ് നെക്ക്) ബ്ലൗസായിരുന്നു താരം ധരിച്ചിരുന്നത്.
പൂജ പോലെയുള്ള മതപരമായ ചടങ്ങുകൾക്ക് ഇത്തരം വസ്ത്രങ്ങൾ അനുയോജ്യമാണോ എന്ന് ഉന്നയിച്ചാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനം ഉന്നയിക്കുന്നത്.
അടുത്തിടെ രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ നടി കൃതി സനോനും സമാന രീതിയിൽ കടുത്ത വിമർശനം നേരിട്ടിരുന്നു.
പൂജ പോലെയുള്ള പവിത്രമായ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കൃത്യമായ ഡ്രസ് കോഡ് പാലിക്കപ്പെടണമെന്നാണ് വിമർശകരുടെ പക്ഷം.
















