വീട്ടിലേക്ക് അതിഥികൾ പെട്ടെന്ന് വരികയോ സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് എന്തെങ്കിലും കഴിക്കാൻ നൽകാൻ ആഗ്രഹിക്കുകയോ ചെയ്യുമ്പോൾ വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന കിടിലൻ രുചിയിലുള്ള ഒരു പലഹാരമാണിത്. പാൽപേട പോലും തോറ്റു പോകുന്ന ഈ പലഹാരം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.
ചേരുവകള്‍:
പാര്‍ലേജി ബിസ്കറ്റ്
പഞ്ചസാര
പാല്
നെയ്യ്
തയ്യാറാക്കേണ്ട വിധം
പത്ത് രൂപയുടെ ഒരു പാര്‍ലേജി ബിസ്ക്കറ്റ് പാക്കറ്റെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. പിന്നെ ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേര്‍ക്കുക. ബിസ്ക്കറ്റിന് മധുരമുള്ളത് കൊണ്ട് അല്പം പഞ്ചസാര മതിയാകും.
ഇതൊന്ന് മിക്സ് ചെയ്തതിന് ശേഷം അതിലേക്ക് അല്പം പാല് ചേര്‍ത്ത് കുഴയ്ക്കുക. ചപ്പാത്തി മാവ് പോലെ കുഴച്ചതിന് ശേഷം അതിലേക്ക് അല്പം നെയ്യ് ചേര്‍ക്കുക. ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കാം. (ഏത് ആകൃതിയില്‍ വേണമെങ്കില്‍ ആക്കിയെടുക്കാം). ശേഷം വീട്ടില്‍ ഏതെങ്കിലും നട്സുണ്ടെങ്കില് അതിന് മുകളില്‍ വിതറാം. ഇതോടെ അടിപൊളി സ്വീറ്റ് റെഡി.
കുട്ടികള്‍ ബിസ്ക്കറ്റ് കഴിക്കുന്നില്ലെങ്കില്‍ വേഗത്തില്‍ ഇങ്ങനെ തയ്യാറാക്കി നല്കിയാല് മതിയാകും. ടേസ്റ്റ് കാരണം അവര്‍ വീണ്ടും ചോദിച്ച് വരും. പാലും നെയ്യും ചേരുന്നത് കൊണ്ട് ഇതിന് അപാര ടേസ്റ്റാണ്. എന്നാല്‍ രുചി മാത്രമല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ് ഇതിലടങ്ങിയിട്ടുള്ള പാലും നെയ്യുമെല്ലാം.















