ഗതാഗത കമ്മീഷണറായി ജി. സ്പര്‍ജന്‍കുമാറിനെ നിയമിച്ചു. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സി.എച്ച് നാഗരാജുവിനെ മാറ്റിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഗതാഗത കമ്മീഷണര്‍ പദവി ഐ.ജി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് പദവിക്ക് തുല്യമാക്കിയിട്ടുണ്ട്. സി.എച്ച് നാഗരാജുവിനാണ് ഇന്റലിജന്‍സ് ഐജിയുടെ ചുമതല നല്‍കിയിരിക്കുന്നത്. തെക്കന്‍ മേഖലാ ഐജിയായി ആര്‍. നിശാന്തിനിയെയും നിയമിച്ചു. നേരത്തെ സ്പര്‍ജന്‍കുമാര്‍ സൗത്ത് സോണ്‍ ഐ.ജിയായി പ്രവര്‍ത്തിച്ചിരുന്നു. ഗതാഗത കമ്മീഷണറായി സി.എച്ച് നാഗരാജുവിനെ 2024 സെപ്റ്റംബറിലാണ് നിയമിച്ചതെന്ന് കേരള സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു.















