ശബരിമലയിലെ അരവണ വിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും ഭിന്നതകൾക്കുമിടെ ദേവസ്വം മന്ത്രി കെ. മുരളീധരനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വൈകാതെ കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയുമായി ഇരുവരും വെവ്വേറെ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമവായ നീക്കങ്ങൾക്കായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നത്.
അരവണ പ്രതിസന്ധി പരിഹരിക്കാനായി ദേവസ്വം ബോർഡ് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രസിഡന്റ് കെ. ജയകുമാർ മന്ത്രിയോട് വിശദീകരിക്കും.
മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി ജയകുമാർ ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്.
തിരുവോണ സദ്യയുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് അരവണ വിഷയത്തോടെ രൂക്ഷമായത്.
വിഷയം വഷളായതോടെ ആണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇടപെട്ട് സമവായത്തിന് ശ്രമം നടത്തിയത്.















