Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അറബിക്കടലില്‍ തീര സേനയുടെ ‘ഓപ്പറേഷന്‍’: ഇറാനിയന്‍ ബോട്ടും 3000 കോടിയുടെ മയക്കുമരുന്നും 5 പാക്കിസ്ഥാന്‍ പൗരന്‍മാരും പിടിയില്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 30, 2026, 01:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അറബിക്കടലില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്ന് 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന 526 കിലോഗ്രാം മെത്താംഫെറ്റമിനും ഹെറോയിനും ഇന്ത്യന്‍ തീരസംരക്ഷണ സേനയും (Coast Guard) ഗുജറാത്ത് എ.ടി.എസും (ATS) ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ പിടിച്ചെടുത്തു. കഴിഞ്ഞ 25ന് ലക്ഷദ്വീപിന് സമീപം നടത്തിയ ഈ ഓപ്പറേഷനില്‍ ബോട്ട് നിയന്ത്രിച്ചിരുന്ന അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീരസംരക്ഷണ സേന ഇതുസംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. മാത്രമല്ല, തീരസംരക്ഷണ സേനയുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ മയക്കുമരുന്ന് പിടികൂടുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കടലിലും ആകാശത്തുമായി നിരീക്ഷണം നടത്തിയ സേന, സംശയാസ്പദമായ ബോട്ടിനെ പിന്തുടരുകയായിരുന്നു.

ലക്ഷദ്വീപിന് പടിഞ്ഞാറ് വെച്ച് ബോട്ടില്‍ പ്രവേശിക്കുകയും ചെയ്തു. ഉയര്‍ന്ന ഗുണനിലവാരമുള്ള മെത്താംഫെറ്റമിനും ഹെറോയിനുമാണ് പിടിച്ചെടുത്തതെന്ന് തീരസംരക്ഷണ സേന വ്യക്തമാക്കുന്നു. സംയുക്ത ചോദ്യം ചെയ്യലിനും തുടര്‍ നിയമനടപടികള്‍ക്കുമായി ബോട്ടും അതിലെ ജീവനക്കാരെയും പിടിച്ചെടുത്ത ലഹരിമരുന്നുകളും സായുധ സുരക്ഷയോടെ മുംബൈയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്ത് ആന്റി-ടെററിസ്റ്റ് സ്‌ക്വാഡുമായി (ATS) സഹകരിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. അഞ്ച് പാകിസ്ഥാന്‍ പൗരന്മാരെ പിടികൂടിയ കാര്യം സംസ്ഥാന എ.ടി.എസും സ്ഥിരീകരിച്ചു. ഓപ്പറേഷനെക്കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ മാധ്യമങ്ങളെ കാണും.

സമുദ്രപാത വഴിയുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത് തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് ഈ പിടിച്ചെടുക്കല്‍ നടന്നിരിക്കുന്നത്. തങ്ങളുടെ നിരീക്ഷണ-തടയല്‍ ശേഷിയും ഇന്ത്യയുടെ സമുദ്രമേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പ്രതിബദ്ധതയും ഈ ഓപ്പറേഷന്‍ തെളിയിച്ചതായി തീരസംരക്ഷണ സേന പറഞ്ഞു. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയകളുടെ സാമ്പത്തിക ശൃംഖല തകര്‍ക്കാനും സിന്തറ്റിക് ലഹരിമരുന്നുകള്‍ കരയിലേക്ക് എത്തുന്നത് തടയാനും ഈ നടപടി സഹായിക്കുമെന്ന് സേന കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിശാലമായ സമുദ്രാതിര്‍ത്തികള്‍ ലക്ഷ്യമാക്കി പാഞ്ഞെത്തുന്ന അദൃശ്യമായ ഭീഷണികളെ വകവരുത്താന്‍ കടലിന്റെ ഓരോ മുക്കിലും മൂലയിലും സാഹസികത മുഖമുദ്രയാക്കി കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന മാസ്മരിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണം.

ആഴക്കടലില്‍ സംശയാസ്പദമായ രീതിയില്‍ നീങ്ങുന്ന ബോട്ടുകളോ കപ്പലുകളോ കണ്ടാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ സര്‍വ്വ സജ്ജമായ കപ്പലുകള്‍ അതിവേഗം അവയ്ക്ക് അടുത്തേക്ക് എത്തും. തുടര്‍ന്ന് കിലോമീറ്ററുകളോളം ആഞ്ഞടിക്കുന്ന തിരമാലകളെയും ശക്തമായ കാറ്റിനെയും വകവയ്ക്കാതെ, ചലിച്ചുകൊണ്ടിരിക്കുന്ന കപ്പലുകളിലേക്ക് കയറി പരിശോധന നടത്തുന്ന ‘ബോര്‍ഡിങ് ഓപ്പറേഷന്‍’ ആരംഭിക്കും. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഇത്തരം സാഹസിക നീക്കങ്ങളാണ് ലഹരിക്കടത്ത് സംഘങ്ങളെയും മാഫിയകളെയും കുടുക്കാന്‍ സഹായിക്കുന്നത്. ഒരു പൊലീസ് വാഹനം നഗരത്തിലൂടെ റോന്തുചുറ്റുന്നത് പോലെ (On the Beat), ഏതു കൊടുങ്കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പടക്കപ്പലുകളും വിമാനങ്ങളും സമുദ്രത്തിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കും.

ഇന്ത്യയുടെ 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ നടക്കുന്ന ഈ കപ്പല്‍ യാത്രകള്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ശത്രുക്കള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. കരയില്‍ നിന്ന് പറന്നുയരുന്ന അത്യാധുനിക വിമാനങ്ങളും കപ്പലുകളുടെ ഡെക്കില്‍ നിന്ന് പറക്കുന്ന ഹെലികോപ്റ്ററുകളും സമുദ്രത്തിനു മുകളില്‍ നടത്തുന്ന വ്യോമ നിരീക്ഷണം അതിസാഹസികമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശാലമായ സമുദ്രമേഖല അരിച്ചുപെറുക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. സംശയാസ്പദമായ ഏതെങ്കിലും നീക്കങ്ങള്‍ കണ്ടാല്‍ അവിടെയെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വ്യോമ നിരീക്ഷണ സംഘത്തിന് കഴിയും.

ReadAlso:

ബാറുകാരേ രാത്രി 10 മണിവരെ മതി കച്ചോടം ?: ഇടതുസര്‍ക്കാരിന്റെ നീട്ടലിന് യു.ഡി.എഫിന്റെ വെട്ട് ?; പക്ഷെ, ബാറിന്റെ എണ്ണം കുറയ്ക്കില്ല

വിദേശ ജോലി തട്ടിപ്പ്: പ്രതി പാര്‍വതി മായ ഷാജി പുറത്തേക്ക് ?; തട്ടിപ്പിന്റെ പരാതി പ്രവാഹം നിലയ്ക്കുന്നില്ല

തിളച്ചവെള്ളത്തില്‍ അമ്മയെ പുഴുങ്ങാന്‍നോക്കി: വാട്‌സാപ് ചാറ്റില്‍ അശ്ലീലവും ബ്ലാക്ക് മെയിലിംഗും; അശ്വതി അച്ചുവിന്റെ ക്രൂരതയും നെറ്റ് വര്‍ക്കും; മുന്‍മന്ത്രി കടകംപള്ളിയുടെ കുടയും അശ്വതിയുടെ വകയോ ?

ജോലി തട്ടിപ്പിലൂടെ ആഢംബര ജീവിതവും അംഗീകാരവും: പണം വാങ്ങിയത് വിദേശ അക്കൗണ്ടുകള്‍ വഴി; പങ്കാളി അനീഷ് മേനോനും തട്ടിപ്പിന്റെ ആശാന്‍; പാര്‍വതി മായാ ഷാജി നടത്തിയ തട്ടിപ്പിന്റെ കഥയുടെ ചുരുളഴിച്ച് പോലീസ്

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പ്: പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

കടലില്‍ പെട്ടെന്ന് രൂപപ്പെടുന്ന ചുഴലിക്കാറ്റുകളിലോ കപ്പലപകടങ്ങളിലോ അകപ്പെടുന്ന മത്സ്യത്തൊഴിലാളികളെയും കപ്പല്‍ ജീവനക്കാരെയും രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് രംഗത്തുണ്ടാകാറുണ്ട്. ആഞ്ഞടിക്കുന്ന കടലിലേക്ക് ഡൈവിങ് നടത്തിയും ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ലിഫ്റ്റ് ചെയ്തും ആളുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന ഇവരുടെ രക്ഷാദൗത്യങ്ങള്‍ ഒട്ടേറെ ജീവനുകളാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. കടലില്‍ യാത്രാക്കപ്പലുകളിലോ എണ്ണ ശുദ്ധീകരണ പ്ലാന്റുകളിലോ ഉണ്ടാകുന്ന എണ്ണച്ചോര്‍ച്ച സമുദ്രത്തിലെ ജീവജാലങ്ങളെയും തീരദേശത്തെയും നശിപ്പിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘ആദ്യ റെസ്‌പോണ്ടറായി’ എത്തി ആകാശത്തുനിന്ന് രാസവസ്തുക്കള്‍ തളിച്ചും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്.

Tags: IRANIAYAN BOATSEAZED3000 CRORE S DRUGSMETHAMFETAMIN5 PAKISTHANIARABIAN SEAheroincoast guardANWESHANAM NEWSOPARATION CAOST GUARD AND ATS GUJARATH

Latest News

പൊട്ടി ഒലിക്കുന്ന ഫ്‌ളാറ്റ് പൊളിക്കണ്ട റിപ്പയര്‍ ചെയ്താല്‍ മതിയെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ തോമസ് ഐസക്ക്

ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് സംസ്ഥാന സമിതി; നടപടിയുമായി പോലീസ്

ശബരിമല ടെൻഡർ അട്ടിമറിയിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് കെ. ജയകുമാർ

മാധ്യമങ്ങളെ കാണാന്‍ ബുധനാഴ്ച നല്ല ദിവസം; എല്ലാം സര്‍ക്കാര്‍ മുറപോലെ നടക്കട്ടേയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

അകമ്പടി വാഹനം കൂടിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ; അധിക സുരക്ഷ വേണ്ടെന്ന് ഡി.സി.പിയോട് നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies