നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രതിയായ സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് (MVD) നടപടികൾ ആരംഭിച്ചു.
അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. അപകടവുമായി ബന്ധപ്പെട്ട ഔദ്യോഗിക പോലീസ് റിപ്പോർട്ട് ലഭിച്ചാലുടൻ ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അതേസമയം മൂന്ന് പേരാണ് സുഹൈൽ സജീവിന് ഒപ്പമുണ്ടായിരുന്നത്. മറ്റ് രണ്ട് പേർ കൂടി പിടിയിലായി. ഇവരൊന്നിച്ചാണ് ബാറുകളിൽ കയറി മദ്യപിച്ചത്. സംഭവശേഷം ഇവർ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗ്നർ കാറിൽ രക്ഷപെട്ടു.
കൂടെയുണ്ടായിരുന്നവർക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും അമിതവേഗം തടഞ്ഞില്ലെന്നതുമാണ് ഇവർക്കെതിരായ കുറ്റം.ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും















