<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സത്യന്റെ അച്ഛനായി സിനിമാ ജീവിതത്തിലെ ആദ്യ ഷോട്ട് : സത്യന്‍ ജീവിതം അവസാനിപ്പിച്ച അവസാന ഷോട്ടും എന്റെ കൂടെ; കമ്യൂണിസ്റ്റ് ശങ്കരാടിയുടെ സിനിമയും ജീവിതവും വീണ്ടും മലയാളികള്‍ ഓര്‍ത്തെടുക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2026, 01:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പഴയകാല സിനിമാ നടീ നടന്‍മാരുടെ അഭിമുഖങ്ങള്‍ ഒന്നും അത്രയ്ക്ക് ഓര്‍ത്തു വെയ്ക്കപ്പെടാന്‍ മാത്രമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്. എന്നാല്‍, ചുരുക്കം ചില പ്രമുഖ നടന്‍മാരുടെ അഭിമുഖങ്ങള്‍ ദൂരദര്‍ശനും, മറ്റു സംവിധാനങ്ങളും ഇന്നും സൂക്ഷിക്കുന്നുണ്ട്. അത്തരമൊരു പഴയകാല അഭിമുഖം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മലയാളത്തിന്റെ ഏക്കാലത്തെയും കാരണവരും, ഹാസ്യ പ്രധാന വേഷങ്ങളില്‍ തിളങ്ങിയും, സ്വഭാവ നടനുമൊക്കെ ആയിരുന്ന ശങ്കരാടിയുടേതാണ് ആ അഭിമുഖം. 1990ല്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ശങ്കരാടിയുടെ കോണ്‍ഗ്രസ് പ്രവര്‍ത്തനവും കമ്യൂണിസ്റ്റുകാരനായി മാറിയതും സിനിമാ ജീവിതവും തുറന്നു പറയുമ്പോള്‍, മലയാളികളുടെ മനസ്സില്‍ പുതിയൊരു മുഖം തെളിയുകയാണ്.

സിനിമയില്‍ എത്തുന്നതിനു മുമ്പ് എനിക്ക് മറ്റൊരു ജീവിതം ഉണ്ടായിരുന്നു. എന്റെ പാരമ്പര്യം ഉള്ള ഒരാലു പോലും സിനിമയില്‍ ഇല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു മുമ്പ്, 1940ന് മുമ്പ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തയാളാണ്. എന്നെക്കൊണ്ടാകുന്ന വിധം. ബാല്യകാലത്ത്, കൗമാരകാലത്തും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയൊരു സിനിമാക്കാരന്‍ ഇപ്പോഴില്ല. ഉണ്ടായിരുന്നു ഒരാള്‍, ബല്‍റാം സാഹിബ്. അദ്ദേഹം ഇപ്പോഴില്ല. പിന്നെ സിനിമാ രംഗത്തുണ്ട്. പി. ഭാസ്‌ക്കരന്‍, തോപ്പില്‍ ഭാസിയുണ്ട്. പക്ഷെ, അവരൊന്നും നടന്‍മാരല്ല. അതുകൊണ്ട് അവരെയൊന്നും എന്റെ കൂടെ പറയുന്നതില്‍ അര്‍ത്ഥമില്ല. അവരൊക്കെ എന്നെക്കാള്‍ വലിയവരാണ്. ആ പാരമ്പര്യം ഉള്ളത് എനിക്കു മാത്രമേയുള്ളൂ. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും കഴിഞ്ഞതോടെ ഗുജറാത്തില്‍ പോയി. അവിടെ എഞ്ചിനീയറിംഗിന് പോയി. അന്ന് കേരളത്തിലൊന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ല. അവിടെ വെച്ച് ഞാന്‍ കമ്യൂണിസ്റ്റുകാരനായി. 1947ല്‍ ബറോഡയില്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയപ്പോഴാണ് കമ്യൂണിസ്റ്റുകാരനായി മാറുന്നതെന്ന് ശങ്കരാടി പറയുമ്പോള്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള അഗാധമായ കാഴ്ചപ്പാടാണ് വെളിവാകുന്നത്.

തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പെടുത്തു തുടങ്ങിയ രാഷ്ട്രീയ ജീവിതം ചെന്നെത്തി നിന്നത് സിനിമയില്‍. രാമന്‍കുട്ടിയച്ഛന്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുണ്ടായിരുന്നു. അച്ഛന്റെ ബന്ധുവാണ്. അദ്ദേഹം പിന്നീട് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. അദ്ദേഹം ഒരു ദിവസം വീട്ടിലെത്തി എന്നെ വിളിച്ചു കൊണ്ടുപോയി. തെക്കന്‍ ചിറ്റൂരിലേക്കാണ് പോയത്. അവിടെ കണവില്‍ എന്നൊരു പഴയ തറവാടുണ്ട്. കുറൂര്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ വീടാണ്. അന്ന് കോണ്‍ഗ്രസൊക്കെ നിരോധിത സംഘടനകളാണ്. അവിടെ വെച്ച് ഒരു വിളക്കിനു മുമ്പില്‍ നിന്ന് കുരൂര്‍ നമ്പൂതിരിപ്പാട് എനിച്ച് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് തന്നു. നാലണയാണ് ഫീസ്. എനിക്കു വേണ്ടി രാമന്‍കുട്ടിയഛ്ഛന്‍ ഫീസ് കൊടുത്തു. അന്നവരിടെ കുറൂര്‍ നമ്പൂതിരിപ്പാടുണ്ടായിരുന്നു. പ്രൊഫ,ര്‍ ചന്ദ്രഹാസന്‍, കണവള്ളി കൃഷ്ണ മേനോന്‍, രാമന്‍കുട്ടിയച്ഛന്‍ എന്നിവരുണ്ടായിരുന്നു.

അന്ന് സ്വാതന്ത്ര്യ സമര സേനാനി എന്നു പറഞ്ഞാല്‍ തോക്കിനു മുമ്പില്‍ നിന്ന് യുദ്ധം ചെയ്യലൊന്നുമല്ല. അതിനു പരോക്ഷമായി സഹകരിച്ച് ഒപ്പം നില്‍ക്കുകയാണ്. ആ കാലത്ത് മഹാത്മാഗാന്ധിയുടെ പത്രാധിപത്യത്തില്‍ എല്ലാ ഭാഷയിലും സ്വതന്ത്ര ഭാരതം എന്നൊരു പത്രമുണ്ടായിരുന്നു. അത് പ്രചരിപ്പിക്കുക. പിന്നെ, സുബാഷ് ചന്ദ്രബോസിന്റെ പടം അച്ചടിച്ച ഒരു കാര്‍ഡുണ്ടായിരുന്നു. ‘ഡു ഓര്‍ ഡൈ’ എന്നെഴുതിയ കാര്‍ഡ്. ഇത് വിറ്റ് കാശ് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് നല്‍കുക. ഇതായിരുന്നു പ്രവര്‍ത്തനം. ഇന്ത്യയിലെ ബറോഡയ്ക്കും നൈസാമിനും മാത്രമായിരുന്നു സ്വന്തമായി റെയില്‍വേ ഉണ്ടായിരുന്നത്. ബറോഡയിലെ റെയില്‍വേ ജി.ബി.എസ്.ആര്‍. എന്നായിരുന്നു. ഗെയ്ക്ക്വാദ് ബറോഡ സ്‌ട്രൈറ്റ് റെയില്‍വേ. അതിന്റെ റെയില്‍വേ ഓര്‍ഗനൈസ് ചെയ്യുന്നതില്‍ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നു. കുന്നത്ത് ബാലകൃഷ്ണ മേനോനും, യു.പി.കെ. മേനോനും. അവരുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി ഞാനും പതിെ റെയില്‍വേയില്‍ എത്തി. അങ്ങനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല. അവിടെ നിന്നു മടങ്ങി.

പിന്നെ ബോംബെയില്‍ വന്ന് കുറേക്കാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തി. അവിടെവെച്ച് കുറേക്കാലം ഇംഗ്ലീഷ് പത്രത്തില്‍ ജോലിചെയ്തു. ജീവിക്കാന്‍ വേണ്ടി. അന്ന് എന്റെയൊപ്പം ജോലി ചെയ്തവരാണ് റാംജി, ഹരീന്ദനാഥ് ചതോര്‍പാഥ്യായ, എം.ജി. മേനോന്‍ എന്നിവര്‍. ഇവരുടെയൊക്കെ കൂടെ ഒരേ ഡെസ്‌ക്കില്‍ ജോലി ചെയ്യാന്‍ ഭാഗ്യം കിട്ടി. അങ്ങനെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിലാണ് ഞാന്‍ കേരളത്തില്‍ എത്തുന്നത്. അപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടി എന്നെ കള്‍ച്ചറല്‍ ഫ്രണ്ടില്‍ ഇട്ടു. കലാസമിതികള്‍ ആരംഭിക്കുക, കലാ രൂപങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയ പരിപാടികളായിരുന്നു. നാടകങ്ങള്‍ നിര്‍മ്മിച്ച് അഭിനയിച്ചാണ് തുടങ്ങിയത്. അതൊടുവില്‍ സിനിമയിലെത്തിച്ചു. രാഷ്ട്രീയത്തിനു വേണ്ടിയാണ് സാഹിത്യവും നാടകവും അഭിനയവും തുടങ്ങിയത്. അതിലൂടെ സിനിമയിലേക്ക് എത്തി. നടന്‍ സത്യന്റെ അച്ഛനായാണ് ആദ്യമായി സിനിമയിലെ ഷോട്ട് എടുക്കുന്നത്. കടലമ്മ എന്ന സിനിമയിലാണ്. ഉദയാ സ്റ്റുഡിയോയുടെ ഉടമ കുഞ്ചാക്കോയാണ് വിളിക്കുന്നത്. അതാണ് തുടക്കം. മനസ്സിന് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രം എടുക്കാനാവില്ല. കാരണം, സിനിമ ഇപ്പോള്‍ ഒരു തൊഴില്‍ കൂടെയാണ്. ഞാന്‍ ്ഭിനയിക്കാത്ത ഒരു കഥാപാത്രവും ഇല്ല.

എല്ലാ വേഷവും ഇഷ്ടമാണ്. വില്ലന്‍ ചെയ്തിട്ടുണ്ട്. ഹാസ്യ പ്രധാന റോളുകള്‍ ചെയ്തിട്ടുണ്ട്. വളരെ സീരിയസ്സായിട്ടുള്ള റോളുകളും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഹീറോ ആകുന്ന നടന്‍മാര്‍ക്ക് മാത്രം അവാര്‍ഡ് കൊടുക്കുന്ന രീതിയില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ എനിക്ക് ക്യാരക്ടര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അരനാഴിക നേരം എന്ന സിനിമയിലെ അഭിനയത്തിനാണ് കിട്ടിയത്. കേരളത്തില്‍ മാത്രം നടക്കുന്ന ഒന്നാണിത്. അതിനു ശേഷം പ്രംജിക്കാണ് കിട്ടിയത്. ഇത്രയും പ്രായമായ നടന്‍ കേരളത്തിലില്ല എന്നും ശങ്കരാടി ഇന്റര്‍ വ്യൂവറെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹീറോക്ക് മാത്രമേ അവാര്‍ഡ് കിട്ടു എന്ന ഒരു രീതി പണ്ടുണ്ടായിരുന്നു.

ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. നല്ലപോലെ അഭിനയിക്കുന്നതാരോ അയാളാണ് ബെസ്റ്റ് ആക്ടര്‍. അതിപ്പോള്‍ കേന്ദ്ര അവാര്‍ഡായാലും സംസ്ഥാന അവാര്‍ഡായാലും അങ്ങനെ തന്നെ. നാടക രംഗത്ത് വളരെക്കാലം ഉണ്ടായിരുന്നു. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാഘമായിട്ടായിരുന്നു. കലാ സമിതികള്‍ രൂപീകരിക്കുക, നാടകം ഴെുതുക, ചെറുതായി അബിനയിക്കുക അങ്ങനെയാണ് സിനിമയിലും എത്തിയത്. ചില കാഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെടുന്നതുമായിരുന്നു. അഭിനയ രംഗത്ത് പലരുമായി അബിനയിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ ചിലതൊക്കെ ഓര്‍മ്മിക്കപ്പെടുന്നതുമാണ്. എന്നാല്‍, സത്യനുമായി അഭിനയിച്ചത് മറക്കാനാവില്ല. എന്റെ സിനിമാ ജീവിതം തുടങ്ങിയത് സത്യനുമായി ആദ്യ ഷോട്ട് കൊയിലാണ്ടി കടപ്പുറത്തു വെച്ചാണ്. സത്യന്‍, അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിച്ചത്, ഞാനുമായുള്ള അവസാന ഷോട്ടിനു ശേഷമായിരുന്നു.

ReadAlso:

രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തന്‍ അനുഭവമായി മലയാളിയായ അശോകന്‍ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു

ഭൗമ നവംബർ പന്ത്രണ്ടിന് അനൗണ്‍സ്‌മെന്റ് പോസ്റ്റർഎത്തി

ഹെനോക്ക് ( HENOK ) ദിലീപ് ചിത്രം ആരംഭിച്ചു: ഉല്ലാസ് കൃഷ്ണ സംവിധായകൻ എം സ്റ്റാർ എൻ്റെർപ്രൈൻ മെൻ്റ്സ് നിർമ്മാണം

പ്രധാനമന്ത്രിക്കില്ലാത്ത തിരക്കാണ്, കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല; നടൻ ഷറഫുദ്ദീനെതിരെ പരിഭവവുമായി സംവിധായകൻ ഒമർ ലുലു

ഡ്രാമാ ത്രില്ലറുമായി റോഷനും രാഹുലും: ആകാംഷയുണർത്തി “ബാൻഡ് ഓഫ് ബ്രദേഴ്‌സ്” ഫസ്റ്റ്ലുക്ക് പോസ്റ്റർ!!

സേതുമാധവന്റെ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ വെച്ചായിരുന്നു. മനസ്സില്‍ തട്ടിയ അനുഭവം, ചെമ്മീന്‍ എന്ന നോവല്‍ ജപ്പാനിലേക്ക് തര്‍ജ്ജിമ ചെയ്ത ജപ്പാന്‍ സാഹിത്യകാരിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ശങ്കരാടി എന്നാണ് പറഞ്ഞത്. അത് വലിയ സന്തോഷമായി. അവരുടെ വീട്ടില്‍ ആകെ രണ്ടു മലാളികളുടെ ഫോട്ടോകള്‍ മാത്രമേയുള്ളൂ. തകഴി ശിവശങ്കപ്പിള്ളയുടെയും, ശങ്കരാടിയുടെയും എന്നാണ് പറഞ്ഞത്. അത് കേട്ടപ്പോഴും സന്തോഷം തോന്നി. സിനിമകള്‍ തമ്മില്‍ വേര്‍തിരിവില്ല. കൂടുതല്‍ ആലുകള്‍ കാമന്ന സിനിമ എങ്ങനെയാണ് ചീത്ത സിനിമ എന്നു പറയാനാവുക. ആര്‍ട്ട് ഫിലിം മോശമല്ല. അച്യുതമേനോന്റെ കൈയ്യില്‍ നിന്നും 1969ല്‍ കിട്ടിയ അവാര്‍ഡാണ് ഏറ്റവും സന്തോഷം നല്‍കിയത്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. രണ്ടുകൊല്ലം അടുപ്പിച്ച് കിട്ടിയിരുന്നു. സിനിമാ അഭിനയത്തിന്റെ സൗകര്യാര്‍ത്ഥം ചെന്നൈയിലായിരുന്നു കുറേക്കാലം താമസിച്ചിരുന്നത്.

അമ്മയുടെ നാട് വൈപ്പിന്‍ ചെറായിലാണ്. അവിടെയാണ് ജനിച്ചത്. പഴയകൊച്ചിയിലെ പുരാതന കുടുംബങ്ങളുണ്ട്. അമ്പാടി, പറമ്പാടി, ശങ്കരാടി എന്നു പറയുന്നത്. അതില്‍ ശങ്കരാടി കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ വീട്, തിരുവിതാംകൂറിലാണ്. പറവൂര്‍ വടക്കേക്കര. അവിടെയും പേരുകേട്ട കുടംബമുണ്ട്. അതും തിരുവിതാംകൂറിലെ മേമന വീട്ടില്‍ കണക്ക് ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ള എന്നാണ് അച്ഛന്റെ പേര്. രാഷ്ട്രീയത്തില്‍ വന്നപ്പോഴും സിനിമയില്‍ വന്നപ്പോഴും കുടുംബത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. അതൊന്നും വകവെച്ചില്ല. മറ്റു ഭാഷാ സിനിമകളില്‍ അഭിനയിച്ചത് കുറവാണ്. പേരിന് രണ്ടു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലുമാണ്. തമിഴ് സിനിമ റിലീസായപ്പോള്‍ പേരെന്തായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ സൂക്ഷിച്ചു വെയ്ക്കുന്ന സ്വഭാവമില്ലെന്നും ശങ്കരാടി തന്റെ സ്വതസിദ്ധമായ ഭാഷാ ശൈലിയില്‍ പറയുന്നുണ്ട്.

Tags: ANWESHANAM NEWScomedianACTOR SANKARADISATHYANOLD MALAYALAM ACTORINTER VIWEMALAYALAM ACTOR

Latest News

കല്‍ക്കരി ക്ഷാമം; രാജ്യത്ത് ഗുരുതര വൈദ്യുത പ്രതിസന്ധിക്ക് സാധ്യത

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ആശ്വാസം ഒരാഴ്ച ? : മാസപ്പടിക്കേസില്‍ സുപ്രീം കോടതി സ്റ്റേ; പിണറായിക്ക് ഹൈക്കോടതിയെ സമീപിക്കാം

KSRTCക്ക് ആദായനികുതി ഇളവ് ആവശ്യപ്പെടും: തലസ്ഥാന വികസനം; മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി

അമേരിക്കയെ ഇനി ഇറാന്‍ വിശ്വസിക്കുന്നില്ല, ഏതൊരു ചര്‍ച്ച നടക്കണമെങ്കിലും ആദ്യം ഉപരോധങ്ങള്‍ നീക്കണം: ഇറാന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies