<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2026, 11:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വ്യാപകമായി കൊള്ള നടക്കുന്നുണ്ടെന്നത് പകല്‍പോലെ വ്യക്തമായ കാര്യമാണ്. സഹകാരികളെയും, സാധാരണ മനുഷ്യരെയും പറ്റിക്കുന്ന രീതിയിലേക്ക് സഹകരണ ബാങ്കുകളുടെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. തൃശൂരും തിരുവനന്തപുരത്തുമെല്ലാം സഹകരണ ബാങ്കുകളില്‍ നിന്നും കോടികള്‍ നഷ്ടപ്പെട്ട കഥകള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കൊല്ലം കൊട്ടിയം പേരൂര്‍ സഹകരണ ബാങ്കില്‍ നിന്നും വ്യത്യസ്തമായൊരു പരാതിയുമായി ധന്യ എന്ന വീട്ടമ്മ സമരം ചെയ്യുകയാണ്. പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറില്‍ തന്റെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നു. ഈ സ്വര്‍ണ്ണം കാണാനില്ലെന്നതാണ് പരാതി. സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍മ്ണം കാണാനില്ലെങ്കില്‍ അത് ആരുടെ ഉത്തരവാദിത്വമാണ്.

ബാങ്കിന്റെ സംെക്രട്ടറിയും പ്രസിഡന്റും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് ധന്യയോട് പറയുന്നത്. ഏകദേശം 40 പവനോളം സ്വര്‍ണ്ണമാണ് ധന്യ ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ധന്യയ്ക്ക് ഒറ്റയ്ക്ക് വന്ന് ലോക്കര്‍ തുറക്കാനാവില്ല എന്നത് വസ്തുതയാണ്.യ എന്നാല്‍, ലോക്കറിന്റെ ഒരു താക്കോല്‍ ബാങ്കില്‍ സൂക്ഷിക്കുന്നുമുണ്ട്. ധന്യ, ലോക്കര്‍ തുറന്ന് സ്വര്‍ണ്ണം എടുത്തില്ലെങ്കില്‍, മറ്റൊരു താക്കോല്‍ സൂക്ഷിക്കുന്ന സഹകരണ ബാങ്ക് അധികൃതര്‍ മറുപടി പറയേണ്ടതുണ്ട്. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നത് വ്യക്തമാണ്. സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നതാര് എന്നതാണ് അറിയേണ്ടത്. ഇതിനായി ധന്യയും കുടുംബവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലോക്കറില്‍ സ്വര്‍ണ്ണം ഇല്ലെന്ന് കണ്ടെത്തിയതിന്റെ കഥ ധന്യ തന്നെ പറയുന്നു.

ധന്യയുടെ വാക്കുകള്‍

2013 തൊട്ട് ലോക്കര്‍ ഓപ്പണ്‍ ചെയ്തതാണ്. അതിനു ശേഷമുള്ള എല്ലാ വര്‍ഷവും ലോക്കര്‍ കൈകാര്യം ചെയ്തു കൊണ്ടിരുന്നതാണ്. 2026 ഏപ്രില്‍ 22ന് ബാങ്കില്‍ എത്തി. മെയ് മാസത്തില്‍ ലോക്കറിന്റെ കാലാവധി അവസാനിക്കുകയാണ്. ലോക്കറിന്റെ റെന്റ് അടയ്ക്കാനുണ്ടെങ്കില്‍ അടയ്ക്കാനായി വന്നതാണ്. എന്നാല്‍, ബാങ്കിന്റെ ലോക്കറിന്റെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ ഇല്ലെന്നും, ട്രെയിനിംഗിനു പോയിരിക്കുന്നുവെന്നും അടുത്തയാഴ്ച വന്നാല്‍ മതിയെന്നും ബാങ്കില്‍ നിന്നും പറഞ്ഞു. ഇതനുസരിച്ച് ഞാന്‍ അടുത്തയാഴ്ചയില്‍ വന്നു. ലോക്കറിന്റെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനായ വിധു, തന്നോട്് ലോക്കറിന്റെ താക്കോല്‍ ചോദിച്ചു.

വിധുവിന് തന്റെ കൈയ്യിലെ താക്കോല്‍ ധന്യ കൊടുത്തു. തുടര്‍ന്ന് ലോക്കര്‍ ഇരിക്കുന്ന മുറിയിലേക്ക് കയറി. വിധു താന്‍ നല്‍കിയ ലോക്കര്‍ കീ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുന്നു. പക്ഷെ, അത് തുറക്കാന്‍ കഴിയുന്നില്ല. രണ്ടു തവണ താക്കോല്‍ ഇട്ടിട്ടും തുറക്കാന്‍ കഴിയാതെ വന്നു. അപ്പോഴും വിധു ബാങ്കില്‍ സൂക്ഷിച്ചിരുന്ന മാസ്റ്റര്‍ താക്കോല്‍ എടുക്കുന്നില്ല. വേറെ താക്കോല്‍ ഉണ്ടോയെന്ന് വിധു ചോദിക്കുന്നു. ഇത് ലോക്കറിന്റെ താക്കോല്‍ അല്ലെന്നും പറഞ്ഞു. എന്നാല്‍, 2013 മുതല്‍ ലോക്കറില്‍ ഉപയോഗിക്കുന്ന താക്കോല്‍ ഇതാണെന്നും, വേറെ താക്കോലൊന്നും ഇല്ലെന്നും ധന്യ പറഞ്ഞു. ബാഗില്‍ വേറെ താക്കോല്‍ ഉണ്ടോയെന്നു നോക്കാന്‍ പറഞ്ഞപ്പോള്‍.

ലോക്കറിന് പുറത്തിറങ്ങി മകളുടെ കൈയ്യില്‍ കൊടുത്തിരുന്ന ബാഗില്‍ താക്കോല്‍ തിരയവെ, വിധു വിളിച്ചു പറഞ്ഞു ലോക്കര്‍ തുറന്നെന്ന്. തിരിച്ച് ലോക്കറിലേക്ക് ഞാന്‍ കയറിയപ്പോള്‍ വിധു പുറത്തേക്കിറങ്ങി. തുടര്‍ന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സ് ജ്വല്ലറിയുടെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നോക്കിയപ്പോള്‍, അവിടെ ഒന്നുമില്ല. എന്റെ കല്യാണത്തിന് അച്ഛന്‍ നല്‍കിയ സ്വര്‍ണ്ണങ്ങളും രണ്ടു പെണ്‍ മക്കളുടെ ചെറിയ കമ്മല്‍ മുതല്‍ ഒരു വസ്തുക്കളും ലോക്കറില്‍ ഇല്ല. പെട്ടെന്ന് നിലവിളിച്ചു പോയ എന്നെ ബാങ്ക് സെക്രട്ടറിയും വിധുവും വന്നു. എന്നെ ഒരു കസേരയില്‍ ഇരുത്തി. എന്്‌നിട്ട് സമാധാനിപ്പിച്ചു. മറ്റേതെങ്കിലും ലോക്കറില്‍ മാറി വെച്ചിട്ടുണ്ടോ എന്ന് നോക്കട്ടെയെന്നാണ് പറഞ്ഞത്. അപ്പോഴേക്കും ഞാന്‍ കൊട്ടിയത്തുള്ള എന്റെ വീട്ടുകാരെയെല്ലാം വിളിപ്പിച്ചു.

ബാങ്ക് സെക്രട്ടറിയും ജീവനക്കാരും അപ്പോഴേക്കും എന്റെ അടുത്തെത്തി പറഞ്ഞു, നാലു മണിവരെ പോലീസിനെ അറിയിക്കരുതെന്നും, ബോര്‍ഡ് മീറ്റിംഗ് കൂടണമൈന്നും. അങ്ങനെ നാലു മണിവരെ ഞാന്‍ അവിടെ ഇരുന്നു. ആ സമയം വരെയും മീറ്രിംഗും, ചര്‍ച്ചകളും നടക്കുന്നു. അപ്പോഴേക്കും ബാങ്ക് പ്രസിഡന്റ് ചൈത്ര തമ്പാന്‍ വന്നു. അവര്‍ നിലപാട് മാറ്റിക്കൊണ്ട് എന്നോടു പറഞ്ഞു. നിങ്ങള്‍ക്ക് കേസ് കൊടുക്കണമെങ്കില്‍ കൊടുക്കാം. സ്വര്‍ണ്ണം പോയതില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന്. അതിനു ശേഷം കിളിക്കൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വീണ്ടും എസ്.പി. ഓഫീസില്‍ പോയി കണ്ടു. ഡി.വൈ.എസ്.പി ക്ക് പരാതി കൊടുത്തു. അപ്പോഴും കേസില്‍ എഫ്.ഐ.ആര്‍ ഇടുകയോ അന്വേഷിക്കുകയോ ചെയ്യാതെ വന്നപ്പോള്‍ ഞാന്‍ കമ്മിഷണര്‍ ഓഫീസില്‍ ചെന്ന് എന്റെ അവസ്ഥയും കാര്യങ്ങളും പറഞ്ഞു. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ്.

അവരുടെ ഭാവിയുള്ള ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്തയാളാണ് ഞാന്‍. ജീവിതത്തിലെ കുറേ പ്രതീക്ഷകളാണ് ഇവിടെ ഇല്ലാതായത്. വിശ്വസിച്ച് ലോക്കറില്‍ വെച്ച സ്വര്‍ണ്ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് അധികതര്‍ ഇതിനു മറുപടി പറഞ്ഞേ മതിയാകൂ.

ധന്യ ഇപ്പോള്‍ സമരത്തിലാണ്. ബാങ്കിന്റെ മുമ്പില്‍ പ്ലക്കാര്‍ഡും പിടിച്ചുള്ള സമരത്തില്‍. അവരുടെ സ്വര്‍ണ്ണം ബാങ്കില്‍ സൂക്ഷിക്കാന്‍ നല്‍കി എന്ന തെറ്റാണ് അവര്‍ ചെയ്തത്. ആ തെറ്റിന് ഇപ്പോള്‍ ധന്യ അതേ ബാങ്കിനു മുമ്പില്‍ സമരം ഇരിക്കുന്നു. കട്ടവരോ, തട്ടിയെടുത്തവരോ ആയവര്‍ ബാങ്കിനുള്ളില്‍ ഉണ്ടെന്ന്ു തന്നെ വിശ്വസിക്കേണ്ടി വരും. കാരണം, മാസ്റ്റര്‍ കീ ബാങ്കിലാണ് സൂക്ഷിക്കുന്നത്. അതല്ലെങ്കില്‍, മാസ്റ്റര്‍ കീ ബാങ്കില്‍ നിന്നും മറ്രാരെങ്കിലും മോഷ്ടിച്ചിട്ടുണ്ടാകണം. രണ്ടായാലും ഉത്തരവാദിത്വം ബാങ്കിനു തന്നെയാണ്. ഒരു സഹകരണവും വിശ്വസവും ഇല്ലാത്ത സഹകരണ ബാങ്കായി കേരളത്തിലെ സഹകരണ ബാങ്ക് ശ്രിംഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ധന്യയുടെ ന്യായമായ സമരത്തിന് തീരുമാനം ഉണ്ടാകേണ്ടതാണ്.

ReadAlso:

അടിച്ചു മാറ്റിയ കഥയോ ?: ഉണ്ണി ആറിന്‌റെ ‘ ശാര്‍ദ്ദൂല നിഗ്രഹം’, ബി.എന്‍.റോയിയുടെ ‘ഒറ്റയ്‌ക്കൊരു രാത്രിയോ’ ?; പ്രതികരിക്കൂ സാംസ്‌കാരിക-സാഹിത്യകാരേ ?

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

‘സ്പാ’യില്‍ നീരാടുന്ന ‘തൂഫാന്‍’ പോരാളികളും പൊയ്മുഖങ്ങളും: കൂട്ടിക്കൊടുപ്പിന്റെ നെടുമ്പാശ്ശേരി കഥകള്‍; രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ ?

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

Tags: FRAUDANWESHANAM NEWSCO-OPARATIVE BANKGOLD SNACHING IN LOCKERPEROOR CO-OPARATIVE BANK LOCKER ISSUEDHANYA STRIKE

Latest News

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

സിഎംആർഎൽ–എക്സാലോജിക് കേസ്; വിജിലൻസ് അന്വേഷണ സ്റ്റേ ഉത്തരവ് ഹൈക്കോടതിയിൽ സമർപ്പിച്ച് പിണറായി വിജയൻ

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആദ്യ പോസ്റ്റായി ഓർമ്മപ്പുസ്തകത്തിന്റെ വിശേഷങ്ങൾ

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies