സന്ദീപ് വാര്യർ എംഎൽഎയുടെ കാർ അപകടത്തിൽ പെട്ടു; ആർക്കും പരിക്കില്ല. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. പുലർച്ചെ രണ്ട് മണിയോടെ എംഎൽഎ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് ചെത്തല്ലൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിടുകയായിരുന്നു.
വാഹനം എവിടെയും ഇടിച്ചില്ലെങ്കിലും തൊട്ടുപിന്നാലെ എത്തിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചു. എംഎൽഎ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.















