Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട് സെന്റർ 2027 രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കും

700 മീറ്റർ നീളത്തിലുള്ള കടൽത്തീരവും 11 വാണിജ്യ യൂണിറ്റുകളും ഉൾപ്പെടുന്ന കൽബ ബീച്ചിന്റെ നിർമാണം 2026 ഡിസംബറോടെ പൂർത്തിയാകും. 400-ലേറെ ശിലാരേഖകൾ പ്രദർശിപ്പിക്കുന്ന കൽബ റോക്ക് ആർട് സെന്ററിൽ, സ്ഥിരം പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, പഠനസൗകര്യങ്ങൾ എന്നിവയും ഒരുക്കും.  

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 06:19 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാർജ: കൽബ ബീച്ചിന്റെ നിർമാണം 75 ശതമാനം പൂർത്തിയായതായി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). വിനോദസഞ്ചാര അവസരങ്ങളും കച്ചവടസാധ്യതകളും വർധിപ്പിക്കുന്ന 700 മീറ്റർ തീരവികസനപദ്ധതി 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഖതം അൽ മെലാഹ പുരാവസ്തു കേന്ദ്രത്തിൽ ഒരുങ്ങുന്ന ‘കൽബ റോക്ക് ആർട് സെന്റർ’ 2027 പകുതിയോടെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചു.

 

150 പാറകളിലായി വ്യാപിച്ചുകിടക്കുന്ന 400ലേറെ ശിലാചിത്രങ്ങളാണ് കൽബ റോക്ക് ആർട് സെന്ററിന്റെ പ്രധാന ആകർഷണം. ചരിത്രവും പുരാവസ്തു പൈതൃകവും അടുത്തറിയാൻ സന്ദർശകർക്ക് അവസരമൊരുക്കുന്നതിനൊപ്പം വിദ്യാർഥികൾക്കും ഗവേഷകർക്കും പഠനസൗകര്യങ്ങളും ഇവിടെ ഒരുങ്ങുന്നുണ്ട്. സ്ഥിരം പ്രദർശനം, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ എന്നിവയും കേന്ദ്രത്തിലുണ്ടാകും.

 

ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിൽ ഷുറൂഖ് സിഇഒ അഹമ്മദ് ഉബൈദ് അൽ ഖസീറാണ് പദ്ധതികളുടെ പുരോഗതി പ്രഖ്യാപിച്ചത്. താമസക്കാർക്കും സന്ദർശകർക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന തീരദേശ വിനോദകേന്ദ്രവും കൽബയുടെ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്ന സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രവും വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

വിനോദസൗകര്യങ്ങളും വ്യാപാരാവസരങ്ങളും: കൽബ വികസനത്തിന് വേ​ഗം കൂടുന്നു

ReadAlso:

യുഎഇയിൽ ലോൺ ട്രാൻസ്ഫർ കർശനമാക്കുന്നു; പുതിയ നിയമങ്ങൾ 2027 ജനുവരി മുതൽ നിലവിൽ വന്നേക്കും

യുഎഇയിൽ ശരത്കാലം സജീവമായതോടെ തണുപ്പ് കൂടുതൽ കനക്കുന്നു

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ദുർഗന്ധം; കാരണം ഉമ്മുൽ ഖുവൈൻ തീരത്തെ എണ്ണച്ചോർച്ചയെന്ന് സ്ഥിരീകരണം

ഫുജൈറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും

 

“‌നഗരത്തിന്റെ മൊത്തത്തിലുള്ള അനുഭവത്തെ എങ്ങനെ സമ്പന്നമാക്കുന്നു എന്നത് പരിഗണിച്ചാണ് കൽബയിലെ ഓരോ പദ്ധതികളും രൂപകൽപ്പന ചെയ്യുന്നത്. കടൽ, മലനിരകൾ, കണ്ടൽക്കാടുകൾ, പ്രകൃതിസംരക്ഷിത മേഖലകൾ എന്നിവയ്ക്കൊപ്പം ചരിത്രവും പുരാവസ്തു പൈതൃകവും ഒത്തുചേരുന്ന കൽബ പോലുള്ള ഇടങ്ങൾ അപൂർവമാണ്. ഈ സവിശേഷതകളെ പരസ്പരം ബന്ധിപ്പിക്കുകയും താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമാക്കുകയും ചെയ്യുന്ന അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ഒരുക്കുകയാണ് ഷുറൂഖിന്റെ ലക്ഷ്യം” അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു.

 

700 മീറ്റർ നീളത്തിൽ വികസിപ്പിക്കുന്ന കൽബ ബീച്ചിൽ, റെസ്റ്ററന്റുകൾ, കഫേകൾ, കിയോസ്കുകൾ എന്നിവയ്ക്കു പുറമെ ജോഗിങ് ട്രാക്ക്, സൈക്ലിങ് പാത, ഫുട്ബോൾ – വോളിബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, ഭിന്നശേഷി സൗഹൃദമായ പൊതുസൗകര്യങ്ങൾ, പ്രാർഥനാമുറി എന്നിവയുമുണ്ടാകും. 11 വാണിജ്യ യൂണിറ്റുകൾ പ്രാദേശിക സംരംഭകർക്കും വ്യാപാരികൾക്കും അവസരങ്ങൾ സൃഷ്ടിക്കും. പ്രദേശത്തെ വിനോദസഞ്ചാരം കരുത്താർജ്ജിക്കുന്നത് മറ്റു വ്യാപാരമേഖലകൾക്കും ഉണർവേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ബീച്ചിന്റെ സുസ്ഥിര വികസനത്തിനായി ബ്ലൂ ഫ്ലാഗ് പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കുന്നതിനും നിർമാണത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. കണ്ടൽക്കാടുകൾക്കും സംരക്ഷിത പ്രകൃതിമേഖലകൾക്കും സമീപമുള്ള തീരപ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് ജലഗുണനിലവാരത്തിനും സമുദ്രപരിസ്ഥിതി സുരക്ഷയ്ക്കുമുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ബീച്ചിൽ വെടിക്കെട്ടും സംഘടിപ്പിക്കുന്നുണ്ട്. കൽബയിലെ താമസക്കാർക്കും സന്ദർശകർക്കും കടൽത്തീരത്ത് പുതുവർഷത്തെ വരവേൽക്കാൻ ഇതിലൂടെ അവസരമൊരുങ്ങും.

 

കൽബ റോക്ക് ആർട് സെന്റർ

 

മേഖലയിലെ തന്നെ പ്രധാനപ്പെട്ട പുരാവസ്തുകേന്ദ്രങ്ങളിലൊന്നാണ് ഖതം അൽ മെലാഹ. നവീന ശിലായുഗം മുതൽ വെങ്കലയുഗം, ഇരുമ്പുയുഗം എന്നിവ തൊട്ട് പത്തൊൻപതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളുടെ തെളിവുകൾ ഈ കേന്ദ്രത്തിലുണ്ട്. മൃഗങ്ങൾ, കുതിരസവാരി, ചെമ്പ് ഉരുക്കൽ എന്നിവ ചിത്രീകരിക്കുന്ന 400ലേറെ ശിലാരേഖകൾക്കു പുറമെ ശിലാനിർമിത വീടുകളുടെ അവശിഷ്ടങ്ങൾ, ശവകുടീരങ്ങൾ, കടൽച്ചിപ്പികളുടെ നിക്ഷേപങ്ങൾ എന്നിവയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

 

ഇത് അടിസ്ഥാനമാക്കി പ്രദേശത്തിന്റെ ചരിത്രവും പുരാവസ്തു തെളിവുകളും സന്ദർശകർക്ക് പരിചയപ്പെടുത്തുകയാണ് റോക്ക് ആർട് സെന്ററിലൂടെ ലക്ഷ്യമാക്കുന്നത്. സ്ഥിരം പ്രദർശനവും വെർച്വൽ റിയാലിറ്റി അനുഭവങ്ങളുമടക്കം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയൊരുങ്ങുന്നു. പൊതുജനങ്ങൾക്ക് പൈതൃകം അടുത്തറിയാനുള്ള അവസരത്തോടൊപ്പം സർവകലാശാലകൾക്കും ചരിത്ര-പുരാവസ്തു ഗവേഷകർക്കും പഠനങ്ങൾ നടത്താനും സൗകര്യങ്ങളുമുണ്ടാവും.

 

ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ സഹകരണത്തോടെയും ഗ്ലോബൽ ഡിജിറ്റൽ ഹെറിറ്റേജിന്റെ പങ്കാളിത്തത്തോടെയും ശിലാരേഖകൾ ഡിജിറ്റലായി രേഖപ്പെടുത്തുകയും അവയുടെ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

 

കിഴക്കൻ മേഖലയിലെ വികസനത്തിന് കരുത്തേകും

 

ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസനകാഴ്ചപാടുകളുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കിഴക്കൻ മേഖലയിലെ സമ്പദ്‌വ്യവസ്ഥയും വിനോദസഞ്ചാരസാധ്യതകളും ശക്തിപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതിയും പ്രാദേശികസ്വത്വവും സംരക്ഷിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

 

ഷുറൂഖ് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ പ്രതിഫലിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയും നിക്ഷേപകർക്കും പ്രാദേശിക സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ് ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്).

Construction of Kalba Beach is 75% complete; the Rock Art Centre will begin operations in the second quarter of 2027.

Tags: anweshanamKalba BeachRock Art Centre

Latest News

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

15 വര്‍ഷത്തിനിടെ 38 പേരെ കൊന്നുതിന്നു; ഉഗാണ്ടയില്‍ ‘നരഭോജി’ കില്ലര്‍ പിടിയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.