മാർക്കറ്റിൽ നിന്നോ മാളുകളിൽ നിന്നോ വാങ്ങി ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച മീൻ കറിവെച്ച് കഴിക്കുന്ന പതിവുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഫ്രഷായി വാങ്ങുന്ന മീനുകൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ‘ഫുഡ് പോയിസൺ’ (Food Poisoning) അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പച്ചമീനിലും പാകം ചെയ്ത മീനിലും ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. അതിനാൽ ഫ്രിഡ്ജിന്റെ താപനിലയും മീൻ സൂക്ഷിക്കുന്ന സമയവും അതീവ ശ്രദ്ധയോടെ പാലിക്കേണ്ടതുണ്ട്.
സൂക്ഷിക്കേണ്ട കാലാവധി:
ഫ്രഷ് മീനാണെങ്കിൽ ഫ്രീസറിൽ അല്ലാതെ 48 മണിക്കൂർ വരെ സൂക്ഷിക്കാം.
ഫ്രീസറിലാണെങ്കിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ വെക്കാം.
കറിവെച്ച മീനോ വറുത്ത മീനോ ആണെങ്കിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളൂ.
ചെമ്മീനും കണവയും ശ്രദ്ധിക്കുക: ചെമ്മീൻ, കണവ എന്നിവ ഫ്രഷായാണ് വാങ്ങുന്നതെങ്കിൽ അധിക ദിവസം വയ്ക്കാതെ പെട്ടെന്ന് തന്നെ പാകം ചെയ്ത് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. കൂടുതൽ കാലം ഫ്രിഡ്ജിൽ ഇരിക്കുന്ന മീനുകളുടെ പോഷകമൂല്യവും സ്വാദും കുറയാനും സാധ്യതയുണ്ട്.















