ചേരാനല്ലൂർ വാഹനാപകടക്കേസ് പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപ്പീലിൽ പിഴവുണ്ടെന്ന് കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പിഴവുകള്‍ തിരുത്തി ഹരജി വീണ്ടും സമർപ്പിച്ചിരിക്കുകയാണ് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം.
ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്നലെ സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി അവരുടെ ആശങ്കകൾ കേട്ടു.
ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ, മുഹമ്മദ് ഷിയാസ് എംഎൽഎ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്ക് പിന്നാലെ ആഭ്യന്തരമന്ത്രിയും ഇന്ന് ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിക്കും.















