ആവശ്യമായ ചേരുവകൾ
വാ ഴപ്പിണ്ടി – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
എണ്ണ – 3 സ്പൂൺ
കടുക് – 1/4 സ്പൂൺ
ഉലുവ – 2 നുള്ള്
ഇഞ്ചി – 1 കഷ്ണം
വെളുത്തുളളി – 10 അല്ലി
പച്ചമുളക് – 2 എണ്ണം
മുളകുപൊടി – 4 സ്പൂൺ
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കായപ്പൊടി – 1/4 സ്പൂൺ
വിനാഗിരി – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചട്ടി വെച്ച് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും പിന്നെ ഉലുവയും പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് മൂക്കുമ്പോൾ നാരുനീക്കി ചെറുതായി അരിഞ്ഞ പിണ്ടിയും ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക.
വെന്തു വരുമ്പോൾ പൊടികൾ ചേർത്ത് മൂക്കുമ്പോൾ വിനാഗിരി ചേർത്ത് ഇളക്കുക. പരുവമാകുമ്പോൾ കറിവേപ്പില ചേർത്ത് ഇറക്കാം.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















