ആവശ്യമായ ചേരുവകൾ
മുരിങ്ങപ്പൂ – രണ്ട് ബൗൾ
സവാള – ഒരു പകുതി
കടുക് – ഒരു ടീസ്പൂൺ
മുട്ടയുടെ വെള്ള – ഒരു മുട്ടയുടേത്
തേങ്ങ – അര മുറി
പച്ചമുളക് – രണ്ട് എണ്ണം
മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – ആ വശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങയും പച്ചമുളകും ചേർത്തു തേങ്ങാ ചമ്മന്തി തയ്യാറാക്കിവെക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയിട്ട് വഴറ്റുക. കറിവേപ്പില ചേർക്കുക. തുടർന്ന് നന്നായി കഴുകി വൃത്തിയാക്കിയ മുരിങ്ങപ്പൂ ഇട്ട് ഇളക്കുക.
അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം, മുട്ടയുടെ വെള്ളയും തേങ്ങാ ചമ്മന്തിയും ചേർത്തിളക്കി ഒന്ന് വെള്ളം വറ്റിയ ശേഷം ഇറക്കിവെക്കുക.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















