ആവശ്യമായ ചേരുവകൾ
ബസ്മതി റൈസ് – 1½ കപ്പ്
കാബേജ് കൊത്തിയരിഞ്ഞത് – 1 കപ്പ്
സൺഫ്ലവർ ഓയിൽ – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 3 അല്ലി
അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
സവാള കൊത്തിഅരിഞ്ഞത് -1 എണ്ണം
ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് -1 എണ്ണം
ക്യാരറ്റ് ചെറുത് കൊത്തി അരിഞ്ഞത് -1 എണ്ണം
പൊടികൾ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
ചെറുജീരകം പൊടിച്ചത് -1/2ടീസ്പൂൺ
സോയാസോസ് – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാൻ അടുപ്പത്തുവെച്ച് ഓയിൽ ഒഴിച്ചു ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി ഇട്ട് വഴറ്റിയ ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
അതിലേക്ക് സവാള, ക്യാപ്സിക്കം, ക്യാരറ്റ് തുടങ്ങിയ ചേർത്ത് വഴറ്റിയ ശേഷം കാബേജ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക.
ഇതിലേക്ക് ഒന്ന് മുതൽ നാലുവരെയുള്ള പൊടികൾ ചേർക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റുക. തുടർന്ന് സോയ സോസ് ഒഴിച്ചു കൊടുക്കുക.
ശേഷം നാരങ്ങാനീരും ഉപ്പും ചേർത്ത് വേവിച്ച ബസ്മതി റൈസ് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് മല്ലിയിലയും ചേർത്ത് വാങ്ങിവെക്കുക.
ബിരിയാണി അരി വേവിക്കുമ്പോൾ ഉപ്പും നാരങ്ങാനീരും അല്ലെങ്കിൽ എണ്ണ ചേർത്താൽ ചോറ് ഒട്ടിപിടിക്കില്ല.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















