ആവശ്യമായ ചേരുവകൾ
നേന്ത്രപ്പഴം: 4 എണ്ണം
ഈന്തപ്പഴം: 20 എണ്ണം
അണ്ടിപ്പരിപ്പ്: 20 എണ്ണം
തേങ്ങ: 1 കപ്പ്
നെയ്യ്: 2 ടീ. സ്പൂൺ
ഏലയ്ക്കപ്പൊടി: കാൽ ടീ. സ്പൂൺ
പഞ്ചസാര, ഓയിൽ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി മുറിച്ച അണ്ടിപ്പരിപ്പ് ഫ്രൈ ചെയ്യുക ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ചേർത്ത് അഞ്ച് മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഏലയ്ക്കപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇഷ്ടമാണെങ്കിൽ കിസ്മിസ് ചേർത്തും ഫില്ലിംഗ് തയ്യറാക്കാം.
ശേഷം വേവിച്ചെടുത്ത നേന്ത്രപ്പഴവും കുരുകളഞ്ഞ ഈന്തപ്പഴവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി സ്മാഷ് ചെയ്ത് ഇതിൽ നിന്ന് ചെറിയ ഉരുളകളായി എടുത്ത് കയ്യിൽ വെച്ച് തന്നെ പരത്തി തയ്യാറാക്കി വെച്ച ഫില്ലിങിൽ നിന്ന് ഒരു സ്പൂൺ ഫില്ലിംഗ് വെച്ച് ഉന്നക്കായയുടെ ഷേപ്പിൽ ഉരുട്ടിയെടുക്കുക.
കയ്യിൽ ഒട്ടിപ്പിടിക്കുകയാണെങ്കിൽ ഓയിൽ പുരട്ടിയ ഉന്നക്കായ തയ്യറാക്കാം. ശേഷം നല്ല ചൂടായ ഓയിലിൽ ഫ്രൈ കഴിക്കാം.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















