അറബിക് വിഭവങ്ങളായ മജ്ബൂസും, മന്തിയും, ചിക്കൻ സലോണയും, മദ്ബിയുമെല്ലാം തയ്യാറാക്കാൻ അറബിക് മസാല ഇനി വീട്ടിലുണ്ടാക്കാം
ആവശ്യമായ ചേരുവകൾ
കൊത്തമല്ലി -3 ടേബിൾ സ്പൂൺ
ചെറിയ ജീരകം -2 ടേബിൾ സ്പൂൺ
കുരുമുളക് -2 ടേബിൾ സ്പൂൺ
ഏലക്കായ -1 ടേബിൾ സ്പൂൺ
കറുവപ്പട്ട – 1 ടേബിൾ സ്പൂൺ
ഉണങ്ങിയ നാരങ്ങ – വലുത് 1 എണ്ണം
ഗ്രാമ്പൂ -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാകുമ്പോൾ മഞ്ഞൾപൊടി അല്ലാത്ത എല്ലാ ചേരുവകളും ഓരോന്നോരോന്നായി ഇട്ടു കൊടുക്കുക. ഉണങ്ങിയ നാരങ്ങാ ഒന്ന് പൊട്ടിച്ചു ഇട്ടു കൊടുക്കുക. 2 മിനിറ്റ് ഒന്ന് ചൂടാക്കി എടുക്കുക.
തീ ഓഫ് ആക്കിയ ശേഷം മഞ്ഞൾപൊടിയും കൂടെ ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം നന്നായി പൊടിച്ചെടുക്കുക. നമ്മുടെ അറബിക് മസാല റെഡി. ഒരു ബോട്ടിലിലേക്ക് മാറ്റി അടച്ചു സൂക്ഷിക്കുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ