ആവശ്യമായ ചേരുവകൾ
അയല – 2 എണ്ണം വലുത്
മുളക് പൊടി – 1 സ്പൂൺ
മഞ്ഞൾ പൊടി – കാൽ സ്പൂൺ
മല്ലി പൊടി – അര സ്പൂൺ
കുരുമുളക് – അര സ്പൂൺ (ക്രഷ് ചെയ്തത്)
ഉപ്പ് – പാകത്തിന്
നാരങ്ങാ നീര് – അര സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
സവാള – 2 (കനം കുറച്ചു അരിഞ്ഞത്)
ചെറി ഉള്ളി – 1 കപ്പ് (അരിഞ്ഞത്)
തക്കാളി – 1 എണ്ണം
വെളിച്ചെണ്ണ – പാകത്തിന്
വാഴയില – 1 എണ്ണം (അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
2 മുതൽ 8 വരെയുള്ള ചേരുവകൾ എടുത്ത് കഴുകി വൃത്തിയാക്കിയ അയലയിൽ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം വെളിച്ചെണ്ണ ഒഴിച്ചു ചെറുതായൊന്നു പൊരിച്ചെടുക്കുക.
ശേഷം ആ എണ്ണയിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് വഴറ്റുക. പിന്നെ ചുവന്നുള്ളിയും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. നന്നായി വയറ്റിയതിന് ശേഷം തക്കാളി അരിഞ്ഞത് ഇടുക.
ശേഷം, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ഉപ്പ് എന്നിവ ചേർത്ത് മസാല ഉണ്ടാക്കുക. അവസാനം ഒരു ഫുൾ നാരങ്ങാ നീര് ഒഴിച്ചു വാങ്ങിവെക്കുക.
അയലയുടെ അടിയിലും മുകളിലും മസാല വെച്ച് പൊതിഞ്ഞു വാട്ടിയ വാഴയില ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ഇഡ്ഡലി പാത്രത്തിൽവെച്ച് 10 മിനിട്ട് ആവി കയറ്റി എടുക്കുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ