ആവശ്യമായ ചേരുവകൾ
വാഴപ്പിണ്ടി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
തേങ്ങ – കാൽ കപ്പ്
പച്ചമുളക് – രണ്ട് എണ്ണം
ജീരകം – കാൽ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപൊടി – കാൽ സ്പൂൺ
എണ്ണ – മൂന്ന് സ്പൂൺ
ചുവന്ന മുളക് – മൂന്ന് എണ്ണം
കടുക് – ഒരു സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചീന ചട്ടി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന വാഴപ്പിണ്ടി ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വക്കുക.
തേങ്ങ , പച്ചമുളക് , ജീരകം, മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വച്ചിരിക്കുന്ന കൂട്ടു രണ്ടു ടീസ്പൂൺ വെള്ളവും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ