ആവശ്യമായ ചേരുവകൾ
ആപ്പിള്‍ – 1
റോബസ്റ്റ പഴം – 1
മാങ്ങ -1
ഏത്തപ്പഴം – 1
മുന്തിരി (ബ്ലാക്ക്, ഗ്രീൻ )- 20 എണ്ണം
അനാർ – 1
കിവി -2
പിയർ -1
ഈത്തപഴം – 5
തയ്യാറാക്കുന്ന വിധം
ഫ്രൂട്ട്സ് എല്ലാം ചെറിയ കഷണങ്ങളാക്കി നുറുക്കി അതിലേക്ക് നാരങ്ങനീര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വെക്കുക.
നട്സ് ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്ത ഇവ നുറുക്കിയത്- 50 ഗ്രാം, ഐസ്ക്രീം മംഗോ, വാനില.
ക്രീം ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ – ഒരു ലിറ്റര്‍
കസ്റ്റെര്‍ഡ് പൗഡര്‍ – 1 ടിൻ
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും കസ്റ്റെര്‍ഡ് പൗഡറും ചേര്‍ത്ത് നന്നായി ഇളക്കി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍വെച്ച് കുറുകിവരുന്നതുവരെ തിളപ്പിക്കുക.
കുറുകിവരുമ്പോള്‍ വാങ്ങിവെച്ച ശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍വെച്ച് തണുപ്പിക്കുക. ക്രീമിലേക്ക് ഫ്രൂട്ട്സ് മിക്സും ഐസ്ക്രീമും നട്സുമിട്ട് കുറച്ച് ചെറീസും റ്റൂട്ടി ഫ്രൂട്ടീസും ഒക്കെ മുകളിൽ വിതറി സെർവ് ചെയ്യാവുന്നതാണ്.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















