ആവശ്യമായ ചേരുവകൾ
ബ്ലൂബെറി ക്രഷ് -3 ടേബിൾ സ്പൂൺ
പുളിയില്ലാത്ത കട്ട തൈര്-3 ടേബിൾ സ്പൂൺ
നട്സ്,ബദാം,നുറുക്കിയത് -2 ടേബിൾ സ്പൂൺ
വാനില ഐസ്ക്രീം-2 ടേബിൾ സ്പൂൺ
ഗ്രനോല അല്ലെങ്കിൽ വറുത്തെടുത്ത ഓട്സ് -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി പ്ലേറ്റിലേക്ക് ഈ ഗ്ലാസ് വെച്ച ശേഷം ഓരോ ലേയർ സെറ്റ് ആക്കി എടുക്കാം. ഒന്നാമത്തെ ലേയർ ആയി ഗ്രാനോലായും നട്സ് ബദാം നുറുക്കിയതും കൂടെ യോജിപ്പിച്ചത് ഇട്ടു കൊടുക്കാം.
അതിനു മുകളിലായി തൈരും ബ്ലൂബെറി ക്രഷും കൂടെ യോജിപ്പിച്ചത് ഇടണം. അതിനു മുകളിലായി ബ്ലൂബെറി ക്രഷ് മാത്രമായിട്ട് ഇടാം.
ശേഷം വാനില ഐസ്ക്രീം ഒരു ബൗളിൽ ചെറുതായൊന്നു സ്പൂൺ കൊണ്ട് ബീറ്റ് ചെയ്ത് അതിനു മുകളിൽ ഇട്ടു കൊടുക്കാം.
ശേഷം തൈരും ബ്ലൂബെറി ക്രഷും ഒഴിച്ച് കൊടുത്ത് ഏറ്റവും മുകളിലായി ബ്ലുബെറി ക്രഷോ സ്ട്രോബെറി ക്രഷോ ഇട്ടാൽ സംഭവം ലേയർ ആയി. ഇനി ഗ്ലാസ് മുകളിലേക്ക് വലിക്കുക. എല്ലാ ലെയറും പ്ലേറ്റിലേക്ക് വീഴും. ബെറിഅപ്പ് റെഡി.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















