ആവശ്യമായ ചേരുവകൾ
പുഴുങ്ങിയ മുട്ട: 4 എണ്ണം
സവാള: 3 എണ്ണം
തക്കാളി: 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്: 1 ടേബ്ൾസ്പൂൺ
മല്ലിപ്പൊടി: 1 ടേബ്ൾസ്പൂൺ
മുളകുപൊടി: 1 ടേബ്ൾസ്പൂൺ
മഞ്ഞൾപൊടി: അര ടേബ്ൾസ്പൂൺ
വലിയ ജീരകം: 1 ടീസ്പൂൺ
എണ്ണ: 2 ടേബ്ൾസ്പൂൺ
ഉപ്പ്: പാകത്തിന്
പഞ്ചസാര: ഒരു നുള്ള്
മല്ലിയില: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ച് ജീരകം മൂപ്പിക്കുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക. ശേഷം സവാളയും തക്കാളിയും മിക്സിയിൽ അൽപം വെള്ളവും ചേർത്ത് അരച്ചെടുത്ത കൂട്ട് ചട്ടിയിലേക്ക് ഒഴിച്ച് മസാലപ്പൊടികളും പാകത്തിന് ഉപ്പും ഒരു നുള്ള് പഞ്ചസാരയും ചേർത്ത് വെള്ളമയം മാറി എണ്ണ തെളിയുന്നതുവരെ ചെറുതീയിൽ വരട്ടി എടുക്കുക.
ശേഷം പുഴുങ്ങിയ മുട്ട രണ്ടായി പിളർന്നത് ചേർത്ത് അഞ്ചു മിനിറ്റുകൂടി വേവിക്കുക. ശേഷം ചൂടോടെ ഉപയോഗിക്കുക.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ