ആവശ്യമായ ചേരുവകൾ
മത്തി – അര കിലോ
ചെറിയ ഉള്ളി -8, 9 എണ്ണം
തക്കാളി- 1 വലുത്
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി -ഒരു ചെറിയ കഷ്ണം
പച്ചമുളക് -4
പച്ച മാങ്ങാ -1
മുളകുപൊടി -ഒന്നര ടേബ്ൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടേബ്ൾ സ്പൂൺ
കറി വേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും മഞ്ഞൾ പൊടിയും തക്കാളിയും കൂടെ നന്നായി ഗ്രൈൻഡറിൽ അരച്ചെടുക്കുക.
ശേഷം മൺചട്ടിയിൽ പച്ചമാങ്ങയും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക. നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറി വേപ്പിലയും ഇട്ടു കൊടുത്ത് വെന്തു കഴിഞ്ഞാൽ പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്തു തീ ഓഫ് ചെയ്യുക.
കുറച്ചു നേരം മൂടി വെക്കണം. ശേഷം തുറന്ന് നോക്കൂ, നല്ല നാടൻ മത്തി മുളകിട്ടത് റെഡി.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















