ആവശ്യമായ ചേരുവകൾ
കപ്പ – 500 ഗ്രാം
തേങ്ങ – ഒരു കപ്പ്
വറ്റൽമുളക് – 6 എണ്ണം
വെളുത്തുള്ളി – 2 അല്ലി
കറിവേപ്പില – 2 തണ്ട്
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
വലിയ ജീരകം – അര ടീസ്പൂൺ
വെളിച്ചെണ്ണ, കടുക് – ആവശ്യത്തിന്
ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കപ്പ തൊലി കളഞ്ഞ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ശേഷം കപ്പയിലെ വെള്ളം ഊറ്റിമാറ്റി ഉടച്ചെടുക്കുക.
ഇനി ഇതിലേക്ക് തേങ്ങ, വലിയ ജീരകം, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, വെളുത്തുള്ളി എന്നിവ ചേർത്ത് അരച്ചെടുത്ത അരപ്പ്, ഉപ്പ് എന്നിവ ചേർത്തിളക്കി തിളപ്പിക്കണം. തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക.
ശേഷം ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുക്, കറിവേപ്പില, വറ്റൽമുളക്, ഒരു ടേബിൾ സ്പൂൺ തേങ്ങ എന്നിവ ചേർത്ത് വറുത്തിട്ട് വിളമ്പാം.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















