ആവശ്യമായ ചേരുവകൾ
1. പനീർ ക്യൂബ്സ്: 100 ഗ്രാം
2. മഞ്ഞൾ പൊടി: കാൽ ടീസ്പൂൺ
3. മുളക് പൊടി: കാൽ ടീസ്പൂൺ
4. കുരുമുളക് പൊടി: ആവശ്യത്തിന്
5. ഉപ്പ്: ആവശ്യത്തിന്
6. നാരങ്ങാ നീര്: ഒരു ടീസ്പൂൺ
7. വെളിച്ചെണ്ണ: ഒരു ടീസ്പൂൺ
8. ലെറ്റൂസ്: അര കപ്പ് (അരിഞ്ഞത്)
9. തക്കാളി: പകുതി (അരിഞ്ഞത്)
10. സലാഡ് വെള്ളരിക്ക: കാൽ കപ്പ് (അരിഞ്ഞത്)
11. സവാള: അരിഞ്ഞത് (ആവശ്യത്തിന്)
12. ചപ്പാത്തി: രണ്ട്
തയാറാക്കുന്ന വിധം
പനീർ കഷണങ്ങൾ രണ്ടു മുതൽ ആറുവരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി പുരട്ടി 10 മിനിറ്റ് മാറ്റി വെക്കുക.
ശേഷം വെളിച്ചെണ്ണയിൽ നന്നായി ഇരുവശവും വറുത്തെടുക്കുക. ഒരു ചപ്പാത്തി എടുത്ത് പനീർ വറുത്തതും പച്ചക്കറികളും മുകളിൽ വെച്ച് നന്നായി റോൾ ചെയ്യുക
ഒരു ബട്ടർ പേപ്പറിൽ പൊതിഞ്ഞു ലഞ്ച് ബോക്സിൽ കൊണ്ടുപോകാം. പനീറിനു പകരം ചിക്കൻ, വെള്ളക്കടല, മീൻ ഒക്കെ എടുക്കാവുന്നതാണ്.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















