ആവശ്യമായ ചേരുവകൾ
കോളിഫ്ലവർ -1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
വിനാഗിരി/സുർക്ക -1 ടേബിൾ സ്പൂൺ
പച്ച മുളക് കീറിയത് -4 എണ്ണം
കറിവേപ്പില -1 പിടി
കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
കടലമാവ് -1 ടീസ്പൂൺ
നല്ല ജീരകപ്പൊടി -1/2 ടീസ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കോളിഫ്ലവർ ഓരോന്നായി അടർത്തിയെടുത്ത ശേഷം മഞ്ഞളും ഉപ്പും ഇട്ട വെള്ളത്തിൽ തിളപ്പിച്ചെടുക്കണം.
ശേഷം അരിപ്പയിലേക്കിട്ടു വെള്ളം കളഞ്ഞെടുക്കണം. കറി വേപ്പിലയും പച്ചമുളകും എണ്ണയും അല്ലാത്ത എല്ലാ ചേരുവകളും ഒരു ബൗളിലേക്കിട്ട് സുർക്ക ഒഴിച്ച് നന്നായി യോജിപ്പിച്ചെടുത്ത് ഓരോ പുഴുങ്ങി വെച്ച കോളിഫ്ലവർ അല്ലികളെല്ലാം അതിലേക്കിട്ടു യോജിപ്പിച്ചു വറുത്തെടുക്കാം.
കൂടെ കറിവേപ്പിലയും പച്ചമുളകയും വറുത്തുകോരി ഇട്ടു കൊടുത്താൽ ഗോബി 65 റെഡി.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















