ആവശ്യമായ ചേരുവകൾ
1. മൈദ – രണ്ട് കപ്പ്
2. ഉപ്പ് – ആവശ്യത്തിന്
3. വെള്ളം – ആവശ്യത്തിന്
4. വെജിറ്റബൾ ഓയിൽ – മൂന്ന് ടേബിൾ സ്പൂൺ
5. ബീഫ് – 200 ഗ്രാം
6. മഞ്ഞൾപൊടി – ഒരു ടീസ്പൂൺ
7. ഇഞ്ചി – ഒരു ടേബിൾസ്പൂൺ
8. വെളുത്തുള്ളി – ഒരു ടേബിൾസ്പൂൺ
9. വലിയ ഉള്ളി -രണ്ട് (ചെറുതായി അരിഞ്ഞത്)
10. കുരുമുളക് പൊടി – അര ടേബിൾസ്പൂൺ
11. മല്ലിയില – ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മൈദ ആവശ്യത്തിന്. ഉപ്പും വെള്ളവും കുറച്ച് ഓയിലും ചേർത്ത് കുഴച്ചുവക്കുക. അതിനുശേഷം ഫില്ലിങ് തയാറാക്കാനായി ബീഫ് മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
വേവിച്ചുവെച്ച ബീഫ് ചോപ്പ് ചെയ്തെടുക്കുക. ഒരു ബൗളെടുത്ത് ചോപ്പ് ചെയ്ത് വെച്ച ബീഫും ഏഴ് മുതൽ 11 വരെയുള്ള ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം കുഴച്ചുവെച്ച മൈദമാവിൽനിന്ന് ഓരോ ചെറിയ ബോളുകളാക്കി കട്ടികുറച്ച് പരത്തി എടുക്കുക. തയാറാക്കിവച്ച ഫിലിങ്സ് അതിനുള്ളിൽ വെച്ച് ചെറിയ കിഴി രൂപത്തിൽ ആക്കി എടുക്കുക.
15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ബീഫ് മോമോസ് റെഡി.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ