ആവശ്യമായ ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
മുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
വിനിഗർ – ഒരു ടീസ്പൂൺ
കടലപ്പൊടി -ഒരു കപ്പ്
അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
നല്ല ജീരകം പൊടിച്ചത് -അര ടീസ്പൂൺ
ബേക്കിങ് സോഡ -ഒരു നുള്ള്
സവാള -ഒന്ന്
പച്ചമുളക് – രണ്ട്
കറിവേപ്പില – രണ്ട് തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഓയിൽ – ഫ്രൈ ചെയ്യാനാവശ്യമായത്
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, വിനാഗിരി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒരു മണിക്കൂർ മാറ്റി വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് കടലപ്പൊടി, മുളകുപൊടി, മഞ്ഞൾ പൊടി, ജീരകപ്പൊടി, സവാള, പച്ചമുളക്, കറിവേപ്പില, അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് നേരത്തെ മസാല ചെയ്തുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക.
ആവശ്യമെങ്കിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെള്ളം ചേർത്തുകൊടുക്കുക. എല്ലാം നന്നായി മിക്സ് ചെയ്തശേഷം ചൂടായ എണ്ണയിലിട്ട് വേവിച്ച് മൊരിയിച്ചെടുക്കുക. സ്വാദിഷ്ടമായ ചിക്കൻ പക്കുവട റെഡി.
Read more:
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ