ഗുവാഹതി: അസമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും കോലം കത്തിച്ച് വ്യാപക പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് പ്രക്ഷോഭം കനക്കുന്നത്. നിയമത്തിന്റെ പകർപ്പും സ്ത്രീകളടക്കമുള്ളവർ ചുട്ടെരിട്ട് പ്രതിഷേധിച്ചു.
പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രക്ഷോഭം അരങ്ങേറി. ലഖിംപുരിൽ അസം ജാതീയതാബാദി യുബ ഛത്ര പരിഷദ് (എജെവൈസിപി) മോദിയുടേയും അമിത് ഷായുടേയും കോലങ്ങൾ കത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിയമത്തിന്റെ പകർപ്പ് കത്തിച്ചു.
ഗുവാഹതിയിലെ പാർട്ടി ആസ്ഥാനമായ രാജീവ് ഭവന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന കോൺഗ്രസ് പ്രവർത്തകർ നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കി. സിപിഎമ്മും വിവിധ സ്ഥലങ്ങളിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. കോളജ് വിദ്യാർത്ഥികളും നിയമത്തിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.
ശിവസാഗർ ജില്ലയിൽ റെയ്ജർ ദൾ, ക്രിഷക് മുക്തി സംഗ്രാം സമിതി, ഛത്ര മുക്തി പരിഷദ് തുടങ്ങിയ സംഘടനകൾ നിയമത്തിനെതിരെ സമരം നടത്തി. അതേസമയം, ഐക്യ പ്രതിപക്ഷ ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. ശിവസാഗർ, ഗോലാഘട്ട്, നഗാവ്, കാംരൂപ് തുടങ്ങിയ ജില്ലകളിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- സിഎഎ മുസ്ലീങ്ങൾക്കുള്ള ബിജെപിയുടെ റംസാൻ സമ്മാനം; പരിഹാസവുമായി ഒമർ അബ്ദുള്ള
- കൊല്ലത്ത് യുവാവിന് വെട്ടേറ്റു; പെട്രോള്‍ പമ്പില്‍ നടന്ന ആക്രമണത്തിൽ പ്രതിയെ പിടികൂടാനായില്ല
- സിപിഎം അനുഭാവിയെന്ന് കേന്ദ്രം; ജഡ്ജിയായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം
- സിഎഎ ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ല, പൗരത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കേണ്ട: ആഭ്യന്തര മന്ത്രാലയം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ