കൊച്ചി:കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.കുറ്റപത്രത്തിലെ പതിനൊന്നാം പ്രതിയാണ് അറസ്റ്റിലായത്.തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്.
നേരെത്തെ ഹാജരാകാൻ കോടതി ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു.ഹാജരാകാത്തതിനെ തുടർന്ന് വാറന്റായി. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം.
Read more ….
- യുപിയില്‍ വെെദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ചു : 10 ഓളം പേർ മരിച്ചു : വീഡിയോ
- കേരളത്തിന് അനുകൂല റിപ്പോർട്ട് സമർപ്പിച്ച് സർവേ ഓഫ് ഇന്ത്യ:തമിഴ്നാടിനു തിരിച്ചടി
- പഞ്ചാബ് ഹരിയാന അതിർത്തിയിൽ സമരത്തിലായിരുന്ന ഒരു കർഷകൻ കൂടി മരിച്ചു
- ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം : 26 മരണം,നിരവധിപേരെ കാണാതായി
- രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനെ തുടർന്ന് ഇന്തോനേഷ്യൻ വിമാനം വഴിതെറ്റിപ്പറന്നത് അര മണിക്കൂർ !!
കേസിലെ 55 പ്രതികളുടെ കുറ്റപത്രമാണ് ആദ്യ ഘട്ടം സമർപ്പിച്ചത്. അതിൽ പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കൊച്ചിയിലെ പി എം എൽ എ കോടതി പരിഗണിക്കും.