ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ണ്ണമായതോടെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനര്‍ത്ഥികള്‍ പ്രചാരണച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. വീണ്ടും തലസ്ഥാനത്തെ എം.പിയാകാന്‍ വിശ്വപൗരനായ ശശിതരൂരും ജനകീയനും തികഞ്ഞ കമ്യൂണിസ്റ്റുമായ പന്ന്യന്‍ രവീന്ദ്രനും, കന്നിയങ്കത്തിനിറങ്ങുന്ന കേന്ദ്ര ടെലികോം മന്ത്രിയായ രാജീവ് ചന്ദ്രശേഖറുമാണ് മത്സരരംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ മുന്നേറ്റത്തിന്റെ പിന്‍ബലമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ, ഒരോട്ടിനെങ്കിലും വിജയിക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി പയറ്റുന്നത്. ഇതില്‍ പ്രധാന ആയുധമാണ് ആത്മീയത.
മതം ഒരു രാഷ്ട്രീയ ആയുധമായി വടക്കേ ഇന്ത്യയിലെങ്ങും ബി.ജെ.പി കളം നിറയുമ്പോള്‍, അതില്‍ നിന്നും വിഭിന്നമല്ല രാജീവ് ചന്ദ്രശേഖറും. കടുത്ത മത വിഭാഗീയത കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്ത് ചെലവാകില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചന്ദ്രശേഖറിന് ഉപദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കാരണം, തിരുവനന്തപുരത്തെ വിജയം നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്, ക്രിസ്ത്യന്‍, മുസ്ലീം ന്യൂനപക്ഷ വോട്ടുകളായതു കൊണ്ടുതന്നെ. ഇത് മുന്‍നിര്‍ത്തി വേണം പ്രചാരണം ആസൂത്രം ചെയ്യാനെന്നും ഉപദേശമുണ്ട്. എങ്കിലും ഹിന്ദു വോട്ടുകളെ ഏകീകരിക്കാന്‍ ശ്രമിക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഇത് കണക്കു കൂട്ടിയാണ് തലസ്ഥാനത്ത് ആത്മീയ വിനോദസഞ്ചാരത്തിന് അനന്തസാധ്യകളുണ്ടെന്ന പ്രസ്താവന ബോധപൂര്‍വ്വം പറഞ്ഞത്. ആത്മീയ വിനോദം ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുമാത്രം ലഭിക്കുന്ന ഒന്നാണെന്ന് അടിവരയിട്ടു പറയുന്ന രാജീവ് ചന്ദ്രശേഖര്‍ ഉദ്ദേശിക്കുന്നത് മത വിഭാഗീയത തന്നെയാണെന്നാണ് ഉരുന്ന വിമര്‍ശം. മറ്റു രണ്ട് സ്ഥാനാര്‍ത്ഥികളും ജനകീയ വിഷയങ്ങളും രാഷ്ട്രീയവും പറയുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ മതാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്ന വിമര്‍ശനമാണ് യു.ഡി.എഫും എല്‍.ഡി.എഫും ഉയര്‍ത്തുന്ന ആരോപണം.
തിരുവനന്തപുരത്തെ ജനങ്ങള്‍ക്കിടയില്‍ മതം ഒരു പ്രശ്‌നമേയല്ല. കൃത്യവും വ്യക്തവുമായ രാഷ്ട്രീയം പറയാതെ ഒരാള്‍ക്കും മുന്നോട്ടു പോകാനാകില്ല. അവിടെയാണ് ആത്മീയ വിനോദ സഞ്ചാരങ്ങളെ ഉര്‍ത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന ഉദാഹരണങ്ങള്‍ ഇതാണ്. ലോക പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതല്‍ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളാണ് കേരളത്തിന്റെ തലസ്ഥാനത്തുള്ളത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ തലസ്ഥാനത്ത് വന്നുപോകുന്നു. എന്നാല്‍ ഒന്നോ രണ്ടോ ക്ഷേത്രങ്ങളില്‍ മാത്രം ദര്‍ശനം നടത്തി മടങ്ങാറാണുള്ളത്.
ക്ഷേത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഒരു തീര്‍ത്ഥാടന സര്‍ക്യൂട്ട് രൂപീകരിച്ചാല്‍ ആത്മീയ വിനോദ സഞ്ചാരം നടപ്പാക്കാന്‍ സാധിക്കും. ക്രമേണ തലസ്ഥാനത്തെ ഗ്രാമങ്ങള്‍ അയോദ്ധ്യ പോലെ ലോക തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഇടം പിടിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.ഒരു വികസനവും ഇല്ലാതെ കിടിക്കുന്ന നഗരമാണ് തിരുവനന്തപുരം. മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങള്‍ക്ക് ഉണ്ടായ വികസനം പോലെ തിരുവനന്തപുരത്തിനും ഉണ്ടാകണം. നിരവധി നിക്ഷേപങ്ങള്‍, ഐടി പാര്‍ക്കുകള്‍, കമ്പനികള്‍ തുടങ്ങിവ സ്ഥാപിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇതോടൊപ്പം പറയുന്നുണ്ട്.
മഹാശിവരാത്രി ദിനത്തില്‍ കേന്ദ്രമന്ത്രി ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും മഠാധിപതികളുമായും ക്ഷേത്ര ഭാരവാഹികളുമായി കൂടിക്കാഴ്ചകളും നടത്തി. തിരുവനന്തപുരം ആല്‍ത്തറ ക്ഷേത്രത്തിലായിരുന്നു ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് അരുവിപ്പുറം ക്ഷേത്രത്തില്‍ എത്തിയ കേന്ദ്രമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തിയ മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുമായി സംസാരിച്ചു. ചെങ്കല്‍ മഹേശ്വരം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ലോകപ്രസിദ്ധമായ മഹാ ശിവലിംഗത്തെക്കുറിച്ചും നിര്‍മ്മാണത്തിലിരിക്കുന്ന ദേവലോകത്തെക്കുറിച്ചും ക്ഷേത്ര മഠാധിപതി മഹേശ്വരാനന്ദസ്വാമികള്‍ വിവരിച്ചു. വിവിധ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം രാത്രിയോടെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ മഹാശിവരാത്രി പൂജകളിലും പങ്കെടുത്തു.
ഇങ്ങനെ വ്യക്തമായ ഹിന്ദു ചിത്രം നല്‍കിയിരിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ മറ്റു മതസ്തരെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന വിമര്‍ശനവും ഉരുന്നുണ്ട്. തലസ്ഥാന ജില്ലയുടെ വികസനത്തിന് നല്‍കിയിരിക്കുന്ന പരിഗണന, ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ആത്മീയ വിനോദ സഞ്ചാരത്തിനു ശേഷമാണെന്നതും വിമര്‍ശിക്കപ്പെടുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ആത്മീയ വിനോദ സഞ്ചാരത്തില്‍ നിന്നും ബീമാപ്പള്ളിയും വെട്ടുകാട് ദേവാലയവുമടക്കമുള്ള മറ്റു ആരാധനാലയങ്ങള്‍ എന്തുകൊണ്ടാണ് രാജീവ് ചന്ദ്രശേര്‍ ആത്മീയ വിനോദ സഞ്ചാരത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. പാളയം പള്ളിയും, ജുമാ മസ്ദ്ജിദും ചരിത്ര പ്രസിദ്ധമായ ആരാധനാലയങ്ങളാണ്. എല്‍.എം.എല് കല്ലുപള്ളിയും ഇതില്‍പ്പെടുന്നുണ്ട്.
എന്നിട്ടും, പേരിനു പോലും മറ്റു ആരാധനാലയങ്ങളെ പരാമര്‍ശിക്കാന്‍ രാജീവ് ചന്ദ്രശേഖറിന് തോന്നാതിരുന്നതിന്റെ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് ഇടതു വലത് മുന്നണികള്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയുടെ ഉള്‍ഭാഗങ്ങളില്‍ മതവിശ്വാസികള്‍ ധാരാളമായുണ്ട്. ഇവരെല്ലാം മതസൗഹാര്‍ദ്ദത്തോടെയാണ് കഴിയുന്നത്. ഇവിടങ്ങളില്‍ പ്രചാരണത്തിനിറങ്ങുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉര്‍ത്തിക്കാട്ടുന്ന മതേതരത്വം എന്തായിരിക്കും എ്‌നും സംശയമാണ്. ഇവിടെയാണ് രാജീവ് ചന്ദ്രശേഖറും, ശശി തരൂരു പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള അന്തരം പ്രകടമാകുന്നതും.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു