ആവശ്യമായ ചേരുവകള്‍
ചിക്കൻ -ഒരു കിലോ
ഉള്ളി -4 എണ്ണം
ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ
പച്ചമുളക് -6 എണ്ണം
മല്ലിയില -ഒരു പിടി
പൊതിനയില -ഒരു പിടി
കശുവണ്ടി -50 ഗ്രാം
ബദാം -50 ഗ്രാം
നെയ്യ് -ഒരു ടേബ്ൾ സ്പൂൺ
മുളകുപൊടി -2 ടേബ്ൾ സ്പൂൺ
മല്ലിപ്പൊടി -2 ടേബ്ൾ സ്പൂൺ
ഗരംമസാലപ്പൊടി -ഒരു ടീസ്പൂൺ
തൈര് -2 ടേബ്ൾ സ്പൂൺ
തേങ്ങ ചിരവിയത് -ഒരു കപ്പ്
ഓയിൽ -ഉള്ളി വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
തേങ്ങയും കശുവണ്ടിയും ബദാമും കുറച്ചു വെള്ളം ചേർത്ത് അരച്ച് ചിക്കനിൽ ചേർക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചതും, വയറ്റിയ ഉള്ളിയും ചേർക്കണം. കൂടെ മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മല്ലിയില, പൊതിനയില എന്നിവ തൈരും ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലോണം മിക്സ് ചെയ്യുക.
അടി കട്ടിയുള്ള പാത്രം ചൂടാക്കി നെയ്യ് ഒഴിച്ച് ചിക്കൻ മിക്സ് അഞ്ചു മിനിറ്റ് ഹൈ െഫ്ലയിമിൽ നല്ലോണം ഇളക്കി യോജിപ്പിക്കുക. ശേഷം തീ നന്നേ കുറച്ച് രണ്ടു മിനിറ്റ് അടച്ചുവെക്കുക.
അതിനുശേഷം മറ്റൊരു അടുപ്പിൽ കട്ടിയുള്ള ഓടോ മറ്റോ വെച്ച് അതിന്റെ മുകളിൽ ചെറിയ തീയിൽ കറിയും പാത്രവുംവെച്ച് എയർ പുറത്തുപോകാതെ അടച്ചുവെക്കുക. അരമണിക്കൂർ ആവുമ്പോൾ ചിക്കൻ ദംകറി തയാർ. നെയ്ച്ചോർ, പത്തിരി, ചപ്പാത്തി ഒക്കെ കൂട്ടി കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ