ഓസ്‌കാര്‍ 2024 പ്രഖ്യാപനവേളയില്‍ നാടകീയ രംഗങ്ങള്‍. മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സമ്മാനിക്കാന്‍ ഡബ്ലൂ ഡബ്യൂ ഡബ്യൂ താരവും നടനുമായ ജോണ്‍ സീന പൂര്‍ണ നഗ്നനായി എത്തിയത് എല്ലാവരേയും അമ്പരപ്പിച്ചു.
മികച്ച കോസ്റ്റ്യൂം ഡിസൈനറിന് പുരസ്‌കാരം നല്‍കാനാണ് ജോണ്‍ സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ഓസ്‌കാര്‍ വേദിയിലേക്ക് ക്ഷണിച്ചത്.
സ്റ്റേജില്‍ നഗ്‌നനായി പ്രത്യക്ഷപ്പെടുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ജിമ്മി കിമ്മല്‍ ജോണ്‍ സീനയെ വിഭാഗത്തിന്റെ അവതാരകനായി പരിചയപ്പെടുത്തിയത്. എന്നിരുന്നാലും വസ്ത്രമില്ലാതെ പുറത്തിറങ്ങാന്‍ ജോണ്‍ സീന മടിച്ചു.
no matter what anyone says, john cena COMMITS #Oscars pic.twitter.com/Nq7oRvWAuC
— adam driver in francis ford coppola’s megalopolis (@stunninggun) March 11, 2024
തുടക്കത്തില്‍ വസ്ത്രമില്ലാതെ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച ജോണ്‍ സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡ് കെണ്ട് മുന്‍ഭാഗം മറച്ചാണ് ജോണ്‍ സീന വേദിയില്‍ നിന്നത്.
കാറ്റഗറി പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ നോമിനേഷനുകള്‍ വെട്ടിക്കുറച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജിമ്മി കിമ്മല്‍ ജോണ്‍ സീനയെ ഒരു വലിയ തുണി കൊണ്ട് പൊതിഞ്ഞ് അദ്ദേഹത്തിന്റെ നഗ്‌നത മറക്കുകയായിരുന്നു.
ഇതോടെ ആശ്വാസം ലഭിച്ച ജോണ്‍ സീന മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. സംഭവം ഓസ്‌കാര്‍ വേദിയില്‍ ഒരേ സമയം അമ്പരപ്പും പൊട്ടിച്ചിരിയും ഉണര്‍ത്തി.
MARGOT ROBBIE REACTING TO A NAKED JOHN CENA LMAOOOOOO #Oscars pic.twitter.com/BXTN5EiaQ0
— ໊ (@addictionmargot) March 11, 2024
സോഷ്യല്‍ മീഡിയയിലും ഇതിന്റെ വീഡിയോ വൈറലാകുന്നുണ്ട്. 1974 ലെ ഓസ്‌കാര്‍ അവാര്‍ഡ് ഒരു പുരുഷ സ്ട്രീക്കര്‍ പരിപാടി തടസപ്പെടുത്തിയതും വേദിയില്‍ പരാമര്‍ശിക്കപ്പെട്ടു. പുരുഷ ശരീരം ഒരു തമാശയല്ല എന്ന് ജോണ്‍ സീന കിമ്മലിനോട് പറഞ്ഞു.
John Cena just won the Oscars. pic.twitter.com/DKYfQnrFoT
— Amee Vanderpool (@girlsreallyrule) March 11, 2024
Read More…….
- ‘ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ’: ജയമോഹനെതിരെ ബി ഉണ്ണികൃഷ്ണൻ
- ഒപ്പൻഹെെമർ മികച്ച ചിത്രം, സംവിധായകൻ നോളൻ, നടി എമ്മ സ്റ്റോൺ, നടൻ കിലിയൻ മർഫി
- ഓസ്കർ പുരസ്കാരം; മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയർ, സഹനടി ഡേ വാൻ ജോയ് റാൻഡോൾഫ്
- ഈ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ടോ? വിളർച്ചയാണ് കാരണം
- രാത്രിയിൽ ഈ ഭക്ഷണം കഴിക്കാറുണ്ടോ? ഷുഗറും, കൊളസ്ട്രോളും കുത്തനെ ഉയരും; ഇവയെ പറ്റി അറിഞ്ഞിരിക്കു
വസ്ത്രങ്ങള്‍ വളരെ പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ ‘പുവര്‍ തിംഗ്സ്’ നേടി.
വസ്ത്രാലങ്കാരത്തിന് പുറമെ മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച മേക്കപ്പ് എന്നീ അവാര്‍ഡുകള്‍ കൂടി പുവര്‍ തിംഗ്‌സ് കരസ്ഥമാക്കി. പുവര്‍ തിങ്‌സിന്റെ മൂന്ന് അവാര്‍ഡ് നേട്ടം തികച്ചും അപ്രതീക്ഷിതമായിരുന്നു.
JOHN CENA IS SO UNSERIOUS FOR THIS LMFAOOO😭😭😭pic.twitter.com/OWZ7pIelPZ
— 𝗱𝗮𝗻𝗻𝘆🫧💚 (@beyoncegarden) March 11, 2024
യോര്‍ഗോസ് ലാന്തിമോസ് ആണ് പുവര്‍ തിംഗ്‌സ് സംവിധാനം ചെയ്തത്. മികച്ച സംവിധായകനുള്ള നോമിനേഷനിലും അദ്ദേഹം ഇടം നേടിയിരുന്നു. മികച്ച നടിയുടെ വിഭാഗത്തില്‍ എമ്മ സ്‌റ്റോണും നോമിനേഷനില്‍ ഉണ്ട്.
അതേസമയം ഓപ്പണ്‍ഹെയ്മര്‍ ഓസ്‌കാറില്‍ നേട്ടം കൊയ്യുകയാണ്. ഇതുവരെ ആറ് പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ച് കഴിഞ്ഞു. മികച്ച സംവിധായകന്‍ (ക്രിസ്റ്റഫര്‍ നോളന്‍), മികച്ച നടന്‍ (കിലിയന്‍ മെര്‍ഫി), മികച്ച സഹനടന്‍ (റോബര്‍ട്ട് ഡൌണി) എന്നീ മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ അടക്കമാണ് ഓപ്പണ്‍ഹെയ്മറിന്റെ നേട്ടം.