1930 മാർച്ച് 12 നാണ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിൽ ഉപ്പുസത്യാഗ്രഹം ആരംഭിക്കുന്നത്ത് എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 1929 ലെ ലാഹോർ സമ്മേളനത്താൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച സത്യാഗ്രഹ യാത്ര 24 ദിവസങ്ങൾക്കു ശേഷമാണ് നവസാരിയിലെ ദണ്ഡി കടപ്പുറത്തെത്തിയത്. ഉപ്പു കുറുക്കി ഗാന്ധിജി ഉപ്പിന്റെ വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചു. രാജ്യത്ത് വലിയ അലയൊലികളുണ്ടാക്കാൻ ഈ സമരത്തിന് കഴിഞ്ഞു.
രാജ്യത്തെ കടപ്പുറങ്ങളിൽ എല്ലാം സ്വാതന്ത്രസമര സേനാനികൾ ഉപ്പു കുറുക്കി അറസ്റ്റിലായി. ഗാന്ധിയെയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതോടെ ആഗോള ശ്രദ്ധ നേടിയ ഉപ്പു സത്യാഗ്രഹം കൂടുതൽ കരുത്താർജിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. ഒരു വർഷക്കാലം നീണ്ടു നിന്ന സമരമായിരുന്നു ഇത്.
ദണ്ഡി യാത്ര
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ് നിർമാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്. സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു.
ധാരാളം സന്നദ്ധപ്രവർത്തകരും, ജാഥയിൽ അണി ചേർന്നു. സരോജിനി നായിഡുവിനെപ്പോലുള്ളവരുടെ പങ്ക് ജാഥയ്ക്ക കൂടുതൽ ഊർജം പകർന്നു. ഉപ്പിന് മേലുള്ള നികുതിയ്ക്ക് എതിരെയുള്ള യത്രയെക്കുറിച്ച് ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ധാരാളം വാർത്തകൾ ഇടതോരാതെ വന്നു. ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി. കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി.
ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു. ‘ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഞാൻ കുലുക്കും’ എന്ന് ഒരു കൈ നിറയെ ചെളി കലർന്ന മണ്ണ് കൈയ്യിലെടുത്തുകൊണ്ട് ഗാന്ധി പറയുകയുണ്ടായി.
ദണ്ഡിയിലെ അലയൊലികൾ കേരളത്തിലെ പയ്യന്നൂർ കടപ്പുറത്തും പ്രതിഫലിച്ചു. 1930 ഏപ്രിൽ 13ന് കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് ആരംഭിച്ച യാത്ര ഏപ്രിൽ 23ന് പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പു കുറുക്കൽ ആരംഭിച്ചു. തുടർന്ന് 1930 ജൂൺ 8ന് സമസ്ത കേരള ഉപ്പു ദിനം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടാടി. സത്യാഗ്രഹത്തിന്റെ പ്രത്യാഖ്യാതമെന്നോണം 1931 ൽ ഗാന്ധി- ഇർവിൻ സന്ധിയിലെ വ്യവസ്ഥകൾ അനുസരിച്ച് ഉപ്പുണ്ടാക്കാനുള്ള അധികാരം ജനങ്ങൾക്ക് ലഭിച്ചു.
മുഹമ്മദ്അബ്ദുറഹിമാൻ സാഹിബ്, പി കൃഷ്ണ പിള്ള തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമര പോരാളികൾ ഉപ്പു കുറുക്കിയതിനെ തുടർന്ന് അറസ്റ്റ് വരിച്ചു. അഹിംസാത്മകമായി നടന്ന ഉപ്പു സത്യാഗ്രഹവും ദണ്ഡിയാത്രയും ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ജ്വലിക്കുന്ന ഓർമയായി എന്നും നിലനിൽക്കുമെന്ന് ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും ഓർമ്മപ്പെടുത്തുന്നത്. 1930 മാർച്ച് 11ന് അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നടന്ന സായാഹ്ന പ്രാർത്ഥനയിൽ പങ്കെടുത്ത പതിനായിരത്തോളം ആളുകളെ സാക്ഷ്യമാക്കി ഗാന്ധി ഒരു പ്രസംഗം നടത്തി.
ഗാന്ധിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ
എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ നിങ്ങളോട് ആവശ്യപ്പെടുന്ന എൻ്റെ അവസാന പ്രസംഗമായിരിക്കും ഇത് . നാളെ രാവിലെ മാർച്ച് നടത്താൻ സർക്കാർ അനുവദിച്ചാലും സബർമതിയുടെ പുണ്യതീരത്തെ എൻ്റെ അവസാന പ്രസംഗമായിരിക്കും ഇത്. ഒരുപക്ഷെ ഇതായിരിക്കാം ഇവിടെയുള്ള എൻ്റെ ജീവിതത്തിലെ അവസാന വാക്കുകൾ.
എനിക്ക് പറയാനുള്ളത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. എൻ്റെ കൂട്ടാളികളും എന്നെയും അറസ്റ്റ് ചെയ്തതിന് ശേഷം നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ ഇന്ന് ഞാൻ വ്യക്തമാക്കും. ജലാൽപൂരിലേക്കുള്ള മാർച്ചിൻ്റെ പരിപാടി ആദ്യം നിശ്ചയിച്ചതുപോലെ പൂർത്തീകരിക്കണം. ഈ ആവശ്യത്തിനായി സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തുന്നത് ഗുജറാത്തിൽ മാത്രം ഒതുങ്ങണം. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങളി നിന്ന്, സിവിൽ നിയമലംഘനത്തിനുള്ള പിന്തുണയും പങ്കാളിത്വവും അഭേദ്യമാണ്.
എന്നാൽ നമ്മളെയെല്ലാം അറസ്റ്റ് ചെയ്തതിനു ശേഷവും സമാധാന ലംഘനം ആരിൽ നിന്നും ഉണ്ടാവരുത് ഉണ്ടാകരുത്. അഹിംസാത്മകമായ ഒരു പോരാട്ടത്തിന് വേണ്ടി നമ്മളുടെ എല്ലാ വിഭവങ്ങളും വിനിയോഗിക്കാനാണ് ഞങ്ങൾ തീരുമാനികരിക്കുന്നത്. പെട്ടന്നുണ്ടാകുന്ന വികാരങ്ങളാൽ ആരും തെറ്റ് ചെയ്യരുത്. ഇതാണ് എൻ്റെ പ്രതീക്ഷയും പ്രാർത്ഥനയും. എൻ്റെ ഈ വാക്കുകൾ നാടിൻ്റെ മുക്കിലും മൂലയിലും എത്തട്ടെ എന്ന് ആവശ്യപ്പെടുന്നു.
ഞാൻ നശിച്ചാൽ എൻ്റെ ദൗത്യം തീരും, അതുപോലെ തന്നെയാണ് എൻ്റെ അനുയായികളും പ്രവർത്തിക്കേണ്ടത്. നമുക്ക് പകരക്കാരായി പുതിയ സമര ഭടൻമാർ വരും. അപ്പോൾ അവർക്ക് വഴി കാട്ടുന്നത് കോൺഗ്രസിൻ്റെ വർക്കിംഗ് കമ്മിറ്റിയായിരിക്കും. അതിൻ്റെ നേതൃത്വം ഏറ്റെടുക്കേണ്ടത് നിങ്ങളായിരിക്കും.
നിനക്ക് എൻ്റെ വാക്കുകൾ നിങ്ങൾക്ക് പോലെ എടുക്കാം. ജാഥയിലോ ജയിലിലോ പോകുന്നതിന് മുമ്പ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിച്ച സന്ദേശമായിരുന്നു അത്. ആ സമയത്തിന് മുമ്പ് എന്നെ അറസ്റ്റ് ചെയ്താൽ നാളെ രാവിലെയോ അതിന് മുമ്പോ ആരംഭിക്കുന്ന യുദ്ധം താൽക്കാലികമായി നിർത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അറസ്റ്റിലായതിന് ശേഷം പത്ത് ബാച്ചുകൾ ആ ലക്ഷ്യം ഏറ്റെടുത്തു എന്ന വാർത്തക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കും. ഞാൻ ആരംഭിച്ച ജോലി പൂർത്തിയാക്കാൻ ഇന്ത്യയിൽ പുരുഷന്മാരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ഈ സമരത്തിൽ പുരുഷനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ കഴിയുന്ന സ്ത്രീകളുമുണ്ട് എന്ന് നിങ്ങൾ ഓർക്കുക.
നമ്മുടെ ലക്ഷ്യത്തിൻ്റെ നീതിയിലും ആയുധങ്ങളുടെ ശുദ്ധതയിലും എനിക്ക് വിശ്വാസമുണ്ട്. മാർഗങ്ങൾ ശുദ്ധമായിരിക്കുന്നിടത്ത് ദൈവം തൻ്റെ അനുഗ്രഹങ്ങളാൽ സന്നിഹിതനാണ്. ഇവ മൂന്നും ചേരുന്നിടത്ത് തോൽവി അസാധ്യമാണ്. ഒരു സത്യാഗ്രഹി, സ്വതന്ത്രനായാലും തടവിലായാലും, അവൻ എപ്പോഴും വിജയിയാണ്. സത്യവും അഹിംസയും ഉപേക്ഷിച്ച് ആന്തരിക ശബ്ദത്തിന് ചെവികൊടുക്കുമ്പോൾ മാത്രമാണ് അവൻ പരാജയപ്പെടുന്നത്. അതുകൊണ്ട് ഒരു സത്യാഗ്രഹിക്ക് പോലും തോൽവി എന്നൊന്നുണ്ടെങ്കിൽ അതിന് കാരണം അവൻ മാത്രമാണ്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ, നാളെ ആരംഭിക്കുന്ന പോരാട്ടത്തിൽ പാതയിൽ നിന്നുള്ള എല്ലാ തടസ്സങ്ങളും അകറ്റട്ടെ.
Read More:
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്‍റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ