ആവശ്യമായ ചേരുവകൾ
ബസ്മതി അരി – 1കിലോ
ചിക്കൻ – 1കിലോ, ഉരുളക്കിഴങ്ങ് – 500ഗ്രാം
സവാള – 3 എണ്ണം, തക്കാളി – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി – 2 tbs
പച്ചമുളക് ചതച്ചത് – 1 tbs
ജീരകം – 1 tsp
മഞ്ഞൾപ്പൊടി – 3/4 tsp
മുളക്പൊടി – 1 tbs
ചെറുനാരങ്ങാ – 1 എണ്ണം
കാശ്മീരി മുളക്പൊടി – 1 tbs
മല്ലിപ്പൊടി – 1 tbs
ബോംബെ ബിരിയാണി മസാലപൊടി – 3 tbs
തൈര് – അരക്കപ്പ്
ആലു ബുഖാര (dried plums) -2എണ്ണം
ഏലക്കായ – 5 എണ്ണം
ഗ്രാമ്പൂ – 5 എണ്ണം
കറുവാപ്പട്ട – 2 എണ്ണം
പട്ടയില – 2 എണ്ണം
മല്ലിയില, പുതിനയില, ഉപ്പ്
തക്കോലം – 1 എണ്ണം
ഓയിൽ
തയാറാക്കുന്ന വിധം
ഒരു പാനിൽ ഓയിൽ ചൂടാക്കി സവാള ഫ്രൈ ചെയ്തെടുക്കുക. ഒരു കോട്ടൺ തുണിയിൽ എല്ലാ ഗരം മസാലകളും ഇട്ടു കെട്ടുക. ഒരു വലിയ പാത്രത്തിൽ വെള്ളം ചൂടാക്കാൻ വെച്ച് ഈ മസാല കെട്ട് അതിലേക്ക് ഇട്ടു കൊടുക്കുക.
വെള്ളം ചൂടായി വന്നാൽ കുതിർത്ത് വെച്ച അരി ഇട്ടു കൊടുക്കുക. 90% വെന്തു വന്നാൽ ഊറ്റി മാറ്റി വെക്കുക. ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം പട്ടയില, കറുവാപ്പട്ട, ജീരകം എന്നിവ ചേർത്ത് കൊടുക്കുക.
ഉരുളക്കിഴങ്ങു ചേർത്ത് കൊടുത്തു നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളക് പേസ്റ്റും ചേർക്കുക. നന്നായി വഴറ്റുക. ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഉപ്പും മറ്റെല്ലാ പൊടികളും ചേർക്കുക. വഴറ്റുക.
തൈര് ചേർത്ത് കൊടുക്കുക. 2-3 മിനിറ്റ് വേവിക്കുക. ശേഷം തക്കാളി ഉടച്ച വെള്ളം മസാലയിലേക്ക് ചേർത്ത് കൊടുക്കുക. Dried plum (ആലു ബുഖാര) ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക.
ഫ്രൈ ചെയ്ത് മാറ്റി വെച്ച സവാള ചേർക്കുക. മല്ലിയിലയും പുതീന ഇലയും ഇട്ട് കൊടുക്കാം. ഈ മസാലക്ക് മുകളിൽ രണ്ടു പ്രാവശ്യമായി വേവിച്ചു വെച്ച അരിയും ബാക്കിയുള്ള വറുത്തു വെച്ച സവാളയും പൊതീനയും മല്ലിയിലയും അൽപം ബോംബെ മസാല പൊടിയും വിതറി കൊടുക്കാം.
ശേഷം 2 ടേബിൾ സ്പൂൺഓയിൽ ചേർത്ത് കൊടുക്കാം. ചെറുനാരങ്ങാ പിഴിഞ്ഞത് മഞ്ഞൾപൊടിയിൽ ചേർത്ത് അരിയുടെ മുകളിൽ ഒഴിച്ച് 15-20 മിനിറ്റ് ദം ഇടാൻ വെക്കാം. നമ്മുടെ ബോംബെ ബിരിയാണി റെഡി.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ