ആവശ്യമായ ചേരുവകൾ
1. ബോൺലെസ് ചിക്കൻ – 250 ഗ്രാം (കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചത്)
2. ഉരുളക്കിഴങ്ങ് – 1, വേവിച്ച് പൊടിച്ചത്
3. സവാള – 1, ചെറുതായി അരിഞ്ഞത്
4. പച്ചമുളക് – 3, ചെറുതായി അരിഞ്ഞത്
5. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
6. കാരറ്റ് – 1/4 കപ്പ് ചെറുതായി അരിഞ്ഞത്
7. കാപ്സിക്കം – 1/4 കപ്പ് ചെറുതായി അരിഞ്ഞത്
8. കുരുമുളക് പൊടി – 11/2 ടീസ്പൂൺ
9. മൈദ – 11/2 ടേബിൾസ്പൂൺ + 1/4 കപ്പ്
10. പാൽ – 1/2 കപ്പ്
11. മല്ലിയില – 2 ടേബിൾസ്പൂൺ
12. മുട്ട – 2
13. വെർമിസലി – 2 കപ്പ്
14. ഉപ്പ് – ആവശ്യത്തിന്
15. എണ്ണ – 2 ടേബിൾസ്പൂൺ +
വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ 2 ടേബിൾസ്പൂൺ എണ്ണ ചൂടാക്കി അരിഞ്ഞ ഉള്ളിയും അൽപം ഉപ്പും ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. അരിഞ്ഞ പച്ചമുളകും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
ഇതിലേക്ക് കാരറ്റ്, കാപ്‌സിക്കം എന്നിവ ചേർത്ത് ചെറിയ തീയിൽ 3-4 മിനിറ്റ് വഴറ്റുക. കുരുമുളക് പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് 1 1/2 ടേബിൾസ്പൂൺ മൈദ ചേർത്ത് കുറച്ച് സെക്കൻഡുകൾ വഴറ്റുക.
ഇതിലേക്ക് പാൽ ചേർത്ത് കട്ടിയാകുന്നത് വരെ ഇളക്കുക. ഇതിലേക്ക് ചിക്കനും പൊടിച്ച ഉരുളക്കിഴങ്ങും അരിഞ്ഞ മല്ലിയിലയും ചേർത്ത് യോജിപ്പിച്ച് 2 മിനിറ്റ് ചെറിയ തീയിൽ വേവിച്ച് തീയിൽ നിന്ന് മാറ്റി വെക്കുക.
ഈ മിശ്രിതത്തിൽ നിന്ന് ഏകദേശം 15 – 18 കബാബ്, കട്ട്ലറ്റിന്റെ ആകൃതിയിൽ ആക്കിയെടുക്കുക.
ഒരു പാത്രത്തിൽ 1/4 കപ്പ് മൈദയും മറ്റൊരു പാത്രത്തിൽ മുട്ടയും മറ്റൊരു പാത്രത്തിൽ ക്രഷ് ചെയ്ത വെർമിസിലിയും എടുക്കുക. തയാറാക്കിയ കബാബ് ഓരോന്നായി മൈദ കൊണ്ട് കോട്ട് ചെയ്ത്, മുട്ടയിൽ മുക്കിയെടുത്ത്, വെർമിസിലി കൊണ്ട് കോട്ട് ചെയ്യുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇവ ഇടക്കിടെ വശങ്ങൾ ഗോൾഡൻനിറം ആകുന്നതുവരെ ഇടത്തരം തീയിൽ വറുത്തെടുക്കുക. ഇഷ്ടപ്പെട്ട സോസിനൊപ്പം ചൂടോടെ വിളമ്പുക.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- ഷാഫിയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക
- സുരേഷ് ഗോപിയെ ട്രോളിക്കൊണ്ട് മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ