നാരി ശക്തി എന്ന പ്രചരണമാണ് അടുത്തിടെ കേന്ദ്ര സർക്കാരും അതിന് നേതൃത്വം കൊടുക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ഉയർത്തിക്കാട്ടുന്നത്.സ്ത്രീകൾ സൈന്യത്തിൽ കമാൻഡർ ആകാൻ പാടില്ല എന്ന പിന്തിരിപ്പൻ നിലപാട് എടുത്തവരാണ് ഇക്കൂട്ടർ.
ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് എന്ന സംഘടനയുടെ തലപ്പത്തേക്കും സ്ത്രീകളെ അടുപ്പിക്കില്ല എന്ന നിലപാടാണ് ഇതിന് പിന്നിൽ എന്ന വിമർശനവു അക്കാലത്ത് ഉയർന്നു വന്നിരുന്നു. സ്ത്രികളെ രണ്ടാം നിരപൗരൻമാരാക്കുന്ന ഭരണഘടനാ തീരുമാനം സുപ്രീം കോടതിയിൽ നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാരാണ് നൽകിയത്.
പട്ടാളത്തിൻ്റെ ശക്തിയിൽ അഭിരമിക്കുന്ന പശുവിനെ പോലും അമ്മയായി കാണുന്ന ഇന്ത്യയെ ഭാരത മാതാവ് എന്ന് ഉദ്ഘോഷിക്കുന്നവർ വാദിച്ചത് സ്ത്രീകളെ സൈന്യത്തിൻ്റെ തലപ്പത്ത് അവരോധിക്കാൻ പാടില്ല എന്നാണ്. തൃശൂലം പിടിച്ച് നിൽക്കുന്ന ദുർഗയുടെ ചിത്രം പോസ്റ്ററുകളിലും ഫ്ലക്സുകളിലും വരച്ച് ചേർക്കുന്ന അഭിനവ രാജ്യസ്നേഹികകളാണ് അതിന് വേണ്ടി വാദിച്ചത് എന്നതാണ് ഏറ്റവും രസകരം.
2020ൽ സ്ത്രീകളെ സൈന്യത്തിൽ കമാൻഡർ ആക്കില്ലെന്ന മോദി സർക്കാർ തീരുമാനം സുപ്രീംകോടതി തള്ളി. ബ്രിട്ടൻ്റെ അധിനിവേശക്കാലത്ത് തന്നെ അവർക്കെതിരെ സായുധവിപ്ലവം നയിച്ച ഒരു വനിതാ റജിമെൻ്റ് ഉണ്ടായിരുന്നു എന്ന് മറന്നാണ് ബിജെപി സർക്കാർ സ്ത്രീവിരുദ്ധ തീരുമാനം പൊക്കി പിടിച്ചത്. തങ്ങളുടെ രാജ്യസ്നേഹത്തിൻ്റെ തീവ്രത കാട്ടാൻ സംഘപരിവാരം ഉയർത്തിക്കാട്ടുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ഏഷ്യയിലെ തന്നെ ആദ്യ വനിതാ റജിമെൻ്റിന് രൂപം കൊടുത്തത്. കമാൻഡർ ഇൻ ചീഫായിരുന്നത് ഒരു മലയാളിയും. കേണൽ ലക്ഷ്മി സ്വാമിനാഥൻ അഥവാ നാം ക്യാപ്റ്റൻ ലക്ഷ്മി എന്ന് വിളിക്കുന്ന വിപ്ലവ പോരാളിയായിരുന്നു അത്.
ഇന്ന് നേതാജി ഉണ്ടായിരുന്നെങ്കിൽ തന്നോട് പെട്ടന്ന് പൊട്ടി മുളച്ച സ്നേഹവും ഐ.എൻ.എ പ്രേമവും പറഞ്ഞ് മനുസ്മൃതി നടപ്പാക്കാൻ ഇറങ്ങിയ സ്വാതന്ത്ര്യ സമര സമയത്ത് ബ്രിട്ടീഷൂകാരുടെ ഷൂസിൽ നാവു കൊണ്ട് പടവെട്ടിയവൻമാരെ ഒക്കെ നിരത്തി നിർത്തി അദ്ദേഹം രാജ്യത്തിന് വേണ്ടി ഒരു സത്കർമ്മം കൂടി നേരിട്ട് നടപ്പാക്കിയേനേ.രാജ്യം പലതും ഇപ്പോൾ സഹിക്കേണ്ടി വരില്ലായിരുന്നു.നേതാജി സുഭാഷ്ചന്ദ്രബോസ് ഐ.എൻ.എ യുടെ നേതൃത്വം ഏറ്റെടുക്കാൻ സിംഗപ്പൂരിലെത്തുമ്പോള്‍ ഐഎന്‍എയില്‍ പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്ത്രീകളില്ലാത്ത ഒരു സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ച് തനിക്ക് ആലോചിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പുരില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ലക്ഷ്മി സ്വാമിനാഥൻ ഐഎന്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും നേതാജിയുടെ നിര്‍ദേശപ്രകാരം സ്ത്രീകളുടെ ഒരു റജിമെന്റ് രൂപീകരിക്കുകയുംചെയ്തു. ഝാൻസി റാണി റജിമെൻ്റ് എന്നായിരുന്നു അതിൻ്റെ പേര്.
തുടക്കത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ സന്നദ്ധരായ അഞ്ഞൂറില്‍പ്പരം സ്ത്രീകളെ ക്യാപ്റ്റൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ റെജിമെൻറ് ആയിരുന്നു അത്. ഐഎന്‍എയുടെ സൈനികരുടെ പരിശീലനത്തിലായിരുന്നു റാണി ഝാന്‍സി റെജിമെന്റ് പ്രവര്‍ത്തിച്ചത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് നൂറ് കണക്കിന് ഝാൻസി റാണിമാർ നേതാജിയുടെ നാടിന്റെ വിമോചനം ലക്ഷ്യമാക്കിയുള്ള ഈ പടയിൽ അണിനിരന്നു. ക്യാപ്റ്റൻ ലക്ഷ്മി സ്വാമിനാഥനായിരുന്നു.നേതാജിയുടെ ഈ റെജിമെന്റിന്റെ കമാൻഡർ ഇൻ ചീഫ്.
“നമുക്ക് ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചാല്‍മാത്രം പോരാ. കടുത്ത ലിംഗ അസമത്വവും അനീതിയും നിലനില്‍ക്കുന്ന ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥയെയും പരാജയപ്പെടുത്തേണ്ടതുണ്ട്” എന്ന് ഝാൻസി റാണി റെജിമെന്റ് രൂപീകരിച്ച ശേഷം പറഞ്ഞ നേതാജിയുടെ വാക്കുകള്‍ക്ക് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്കുമിപ്പുറവും പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യം കിട്ടിയെന്ന് നാം അവകാശപ്പെടുമ്പോഴും ലിംഗ അസമത്വവും അനീതിയും ഇന്നും നിലനിൽക്കുന്നില്ലേ???അതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുക.
പഠിക്കുക….
ചിന്തിക്കുക……
പ്രവർത്തിക്കുക…
സ്വയംപരിവർത്തനവിധേയരാകുക….
സംഘടിച്ച് ശക്തരാകുക……
സ്ത്രി എന്ന അനന്തസാധ്യതയുടെ ആത്യന്തികമായ ലക്ഷ്യം ഓരോ വനിതകൾക്കും ബോധ്യപ്പെടുത്തുക . അതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യവും.