ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം നിവേദ പെതുരാജ്.
ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് താരം പ്രതികരിച്ചു. യു ട്യൂബർ സാവുകു ശങ്കറാണ് നടിയേയും ഉദയനിധിയേയും ചേർത്ത് വിവാദ പരാമർശം നടത്തിയത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വെെറലാണ്. നിവേദ പെതുരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.
ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാർത്ത തെറ്റായ പ്രചാരണമാണെന്ന് നിവേദ പറഞ്ഞു. ഒരു കുടുംബത്തിൻ്റെ പ്രശസ്തി നശിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കണമെന്നും അവർ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
ആരോപണങ്ങൾക്ക് മറുപടിയായി സാമൂഹ്യമാധ്യമമായ എക്സിലാണ് നടിയുടെ പ്രതികരണം വന്നത്. താനും കുടുംബവും കുറച്ച് ദിവസങ്ങളായി കടുത്ത സമ്മർദ്ദത്തിലാണെന്ന് എക്സിലെഴുതിയ നീണ്ട പോസ്റ്റിൽ താരം പറഞ്ഞു.
ഈയിടെയായി എനിക്ക് വേണ്ടി വൻതോതിൽ പണം ചിലവഴിക്കുന്നുവെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് സംസാരിക്കുന്ന ആളുകൾ ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനായെങ്കിലും കുറച്ച് മനുഷ്യത്വം ഉണ്ടായിരിക്കുമെന്ന് കരുതുന്നു.
താനൊരു മാന്യമായ കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ഇത് വലിയ രീതിയിൽ മാനസികമായി പ്രതിസന്ധിയിലാക്കുന്നുവെന്നും നിവേദ പെതുരാജ് പറഞ്ഞു.16 വയസ്സ് മുതൽ ഞാൻ സാമ്പത്തികമായി സ്വതന്ത്രയും സ്ഥിരതയുള്ളവളുമാണ്.
Read More…….
- അമേരിക്കയിൽ കിടിലൻ ലുക്കിൽ ഖുറേഷി അബ്രഹാം: വൈറലായി വീഡിയോ
- മഞ്ഞുമ്മൽ ബോയ്സിന്റെ ഹാങ്ങോവറിൽ ‘ഡെവിൾസ് കിച്ചണി’ലേയ്ക്ക് സഞ്ചാരികളുടെ നീണ്ടനിര
- ബോക്സോഫീസില്‍ തൂക്കിയടി: കളക്ഷന്‍ അമ്പത് കോടി പിന്നിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും
- തല വേദനയും, സൈനസും തടയാൻ ഇനി മരുന്നും വിക്സും വേണ്ട: പ്രയോഗിക്കാം ഈ ട്രിക്കുകൾ
- ഇടയ്ക്കിടെ ക്ഷീണവും തളർച്ചയുമുണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ
എൻ്റെ കുടുംബം ഇപ്പോഴും ദുബായിലാണ് താമസിക്കുന്നത്. ഞങ്ങൾ 20 വർഷത്തിലേറെയായി ദുബായിലാണ്. ഞാൻ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ സമാധാനപരമായ ജീവിതം തുടരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും നിവേദ കൂട്ടിച്ചേർത്തു.
തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ നടിയ്ക്ക് ദുബായിൽ വിലകൂടിയ സ്വത്ത് വാങ്ങിയെന്നായിരുന്നു യൂട്യൂബർ സാവുകു ശങ്കറിന്റെ ആരോപണം. ലുലു മാൾ ഉടമ താമസിക്കുന്ന സ്ഥലത്ത് 50 കോടി രൂപ വിലമതിക്കുന്ന 2,000 ചതുരശ്ര അടി വീട് അയാൾ അവൾക്ക് വാങ്ങിക്കൊടുത്തുവെന്നുമായിരുന്നു ആരോപണം.
ഈ ആരോപണത്തിന് പിന്നാലെയാണ് 31 കാരിയായ നടി വിമർശനവുമായി രംഗത്തെത്തിയത്.