ഹ്യൂഗോ ഷാവേസ്, ലോകത്ത് പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവ്. സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കില്ല എന്ന് ലോകത്താകെയുമുള്ള പോരാളികളെ ഓർമ്മിപ്പിച്ച ഒരു ഇടതുപക്ഷക്കാരൻ്റെ പതിനൊന്നാം ചരമവാർഷിക ദിനമാണ് മാർച്ച് 5. നാളെ കേരളത്തിൽ പേരിൽ മാത്രം ഇടത് എന്നവകാശപ്പെടുന്ന മുന്നണി നേതാക്കൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഇന്ന് ഈ ദിനത്തിൽ ഷാവേസിനെ കൊണ്ടാടും. മുഖ്യമന്ത്രി സാമ്രാജ്യത്വ വിരുദ്ധ നായകനെന്ന് വാഴ്ത്തും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പതിവ് പോലെ ക്ലാസെടുക്കും ബേബിയേയും തോമസ് ഐസക്കിനേയും പോലുള്ള ബൗദ്ധീകത പണയംവച്ച ബുദ്ധിജീവികൾ ത്വാത്വികമായി അവലോകനം നടത്തും. ആനന്ദലബ്ധിയിൽ ആറാടാൻ സൈബർ സഖാക്കൾക്ക് മാർച്ച് 5 ന് മറ്റൊന്നും വേണ്ടാത്ത അവസ്ഥ.
നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി സഖാവ് ഷാവേസിനുള്ള ബന്ധം മേൽപറഞ്ഞിട്ടുള്ള ഇടത് നാട്യക്കാർ നാളെ ബോധപൂർവ്വം മറക്കും. ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഷാവേസിന് ശേഷം വന്ന ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം എന്നത് അവർ മറക്കും. ഇന്നത്തെ വീണയുടെ അച്ഛൻ ഭരണത്തിൽ പലതും പറയാതെ വിഴുങ്ങുന്ന പോലെ.
കടുത്ത സത്യങ്ങൾ ലോകത്തോട് പറയാനും ‘നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാനും സ്ഥിതവ്യവസ്ഥയുടെ മര്യാദകളും ഔപചാരികതകളും തടസ്സമായി എന്ന് ചിന്തിച്ച നേതാവായിരുന്നു ഷാവേസ്. ഒരിക്കലും തൻ്റെ കൈകളെ അലസമാവാൻ അനുവദിക്കില്ലെന്നും ആത്മാവിനെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നും നിർബന്ധമുള്ള നേതാവ്.
രാഷ്ടങ്ങളെയും ജനസമൂഹങ്ങളെയും സാമ്രാജ്യത്വ വ്യവസ്ഥയോട് കൂട്ടിക്കെട്ടിയ ചങ്ങലക്കണ്ണികൾ അറുത്തുമാറ്റും വരെ, മാനവരാശിയുടെ ആത്യന്തികമായ വിമോചനം സാധ്യമാകുംവരെ കൈകളെ അലസമായിരിക്കാനോ മനസ്സുകളെ വിശ്രമിക്കാനോ അനുവദിക്കരുതെന്ന നിർബ്ബന്ധമായിരുന്നു ഷാവേസ് എന്ന സോഷ്യലിസ്റ്റ് നിരന്തരം പ്രകടിപ്പിച്ചത്. ഇതൊക്കെ കേരളത്തിൽ വിസ്മരിക്കപ്പെടു ദിനമാണ് മാർച്ച് 5.
ഹ്യൂഗോ ഷാവേസ് എന്ന ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് നേതാവിനെ പോലെയൊരാളെ വെനസ്വേല എന്ന കൊച്ചുരാജ്യം മാത്രമല്ല കേരളവും ഇന്ന് കൊതിക്കുന്നുണ്ട്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യം. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. ആരാണ് കാരണക്കാർ???
രാജ്യം മുഴുവൻ ദരിദ്രത്തിൽ വലയുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്യാപികമാരും പൊലീസുകാരും ഉൾപ്പെടുന്ന വൻ ജനവിഭാഗം സ്വന്തം ശരീരം വിൽക്കുമ്പോഴും വെനസ്വേലയുടെ ഭരണാധികാരികളുടെ മക്കൾ നടത്തുന്ന ധൂർത്തിന്റെ കഥകളാണ് ആ രാജ്യത്തെ വീണ്ടും നാണക്കേടിലേയ്ക്ക് തളളിവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണ് വെനസ്വേലയിലേത് 10,000,000%. ഇരുപത്തിയെണ്ണായിരം കോടിയാണ് വെനസ്വേലയിലെ മുൻ പ്രസിഡന്റായിരുന്നു ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയുടെ ആസ്തിയെന്നാണ് പുറത്തു വരുന്ന വിവരം. പാശ്ചാത്യ ബാങ്കുകളിൽ മരിയയ്ക്ക് രഹസ്യ നിക്ഷേപങ്ങൾ ഉണ്ടെന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്.
ഒരു രാജ്യം രണ്ടു പ്രസിഡന്റുമാർ നാളുകളായി വെനസ്വേല പേറുന്ന ദുരിതമാണിത്. ഒരിക്കല്‍ ജനാധിപത്യത്തിന്റെ അഭയസ്ഥാനമായിരുന്നു വെനസ്വേല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിചിത്രമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇപ്പോള്‍ കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തിരിക്കുന്നു.2013 മാര്‍ച്ച് 5നാണ് 14 വര്‍ഷക്കാലം വെനസ്വേലയെ ഭരിച്ച ഷാവെസ് എന്ന കരുത്താനായ നേതാവ് അന്തരിച്ചത്.1999ല്‍ വെനസ്വേലയുടെ ഭരണചക്രം ഏറ്റെടുത്ത ഷാവെസ് 2013ല്‍ മരിക്കുന്നതു വരെ വെനസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്നു. രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഷാവെസ്. മേഖലയിലെ വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ചതും ഷാവെസായിരുന്നു.
രാജ്യം മുഴുവൻ ദരിദ്രത്തിൽ വലയുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്യാപികമാരും പൊലീസുകാരും ഉൾപ്പെടുന്ന വൻ ജനവിഭാഗം സ്വന്തം ശരീരം വിൽക്കുമ്പോഴും വെനസ്വേലയുടെ ഭരണാധികാരികളുടെ മക്കൾ നടത്തുന്ന ധൂർത്തിന്റെ കഥകളാണ് ആ രാജ്യത്തെ വീണ്ടും നാണക്കേടിലേയ്ക്ക് തളളിവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണ് വെനസ്വേലയിലേത് 10,000,000%. ഇരുപത്തിയെണ്ണായിരം കോടിയാണ് വെനസ്വേലയിലെ മുൻ പ്രസിഡന്റായിരുന്നു ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയുടെ ആസ്തിയെന്നാണ് പുറത്തു വരുന്ന വിവരം. മരിയയുടെ അമ്മയും ഷാവേസിന്റെ രണ്ടാംഭാര്യയുമായിരുന്ന മരിസബേൽ റോഡ്രിസുമായുളള വിവാഹമോചനത്തോടെയാണ് ജീവനാംശമായി മരിയയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. പാശ്ചാത്യ ബാങ്കുകളിൽ മകൾക്ക് രഹസ്യ നിക്ഷേപങ്ങൾ ഉണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.
ഷാവേസിൻ്റെ മരണത്തിന് ശേഷം വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് കണക്കുകൾ. പണത്തിന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത കുറവിനൊപ്പം സുരക്ഷാപ്രശ്നങ്ങളും വെനസ്വേലയിൽ പിടിമുറുക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ആഭ്യന്തര കലാപങ്ങളിൽ ഇവിടെ മരിച്ചു വീഴുന്നത്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു. സർക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കും കൊളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. ‘കാർട്ടൽ ഓഫ് ദ സൺ’ എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. പ്രസിഡൻ്റായിരുന്ന നിക്കോളസ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണം വൻ കോലാഹലമാണ് ഉണ്ടാക്കിയത്. അതൊന്നുമല്ലല്ലോ ഇവിടെ വിഷയം. ഹ്യൂഗോ ഷാവേസ് എന്ന ഭരണാധികാരിയുടെ ഓർമ്മകളാണെന്ന് ലേഖകൻ അല്പസമയം മറന്നുപോയി.
58 വയസ്സുവരെ മാത്രം നീണ്ടുനിന്ന ആ വെനിസ്വലൻ സോഷ്യലിസ്റ്റിൻ്റെ, നമ്മുടെ കാലം ദർശിച്ച ശക്തനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയുടെ ഓർമ്മകൾ നിറയുന്ന ദിനമാണിന്ന്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നിയോലിബറൽ മൂലധനശക്തികളോടും കാൻസറിനോടും പൊരുതിനിന്ന ആ മഹാവിപ്ലവകാരിയുടെ ജീവിതം ഒടുവിൽ മരണത്തിന് കീഴടങ്ങി. സിഐഎയുടെ സകലവിധ അട്ടിമറികളേയും അതിജീവിച്ച്, തെരഞ്ഞെടുപ്പിലൂടെ നാലാംതവണയും അധികാരത്തിലെത്തി ആറു മാസം കഴിയും മുമ്പാണ് ഷാവേസിനെ അർബുദം അപഹരിച്ചെടുത്തത്. അമേരിക്ക എന്ന സാമ്രാജ്യത്വ ദാവീദിനോട് ഏറ്റുമുട്ടിയ ഷാവേസ് എന്ന ഗോലിയാത്തിന് ലാൽസലാം.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ