ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്.
പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കേണ്ടത് പ്രധാനമാണ്. അതുപോലെ നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോഴൊക്കെ മാറ്റാറുണ്ട്?
പലരും ടൂത്ത്ബ്രഷിന്‍റെ നാരുകൾ വളയാൻ തുടങ്ങിക്കഴിയുമ്പോഴാകും പുതിയ ബ്രഷ് വാങ്ങുന്നതിന് പറ്റി ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല, മൂന്നുമാസം കൂടുമ്പോൾ ടൂത്ത്ബ്രഷ് മാറ്റണം.
നാരുകൾ വളയാൻ തുടങ്ങിക്കഴിഞ്ഞാൽ ആ ബ്രഷ് ഉപയോഗിക്കാതിരിക്കുക. ഇതിനായി നിങ്ങളുടെ ടൂത്ത് ബ്രഷിന്‍റെ അവസ്ഥ എപ്പോഴും ശ്രദ്ധിക്കുക, വളഞ്ഞതോ ഒടിഞ്ഞതോ ആയ നാരുകള്‍, നിറവ്യത്യാസമുള്ള കുറ്റിരോമങ്ങൾ എന്നിങ്ങനെയുള്ള മാറ്റങ്ങളെ നിരീക്ഷിക്കുക.
ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റണം എന്നാണ് ദന്തഡോക്ടർമാരും ശുപാർശ ചെയ്യുന്നത്. അല്ലെങ്കിൽ കാലക്രമേണ, നിങ്ങളുടെ പല്ലുകളിൽ നിന്നും മോണകളിൽ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും.
- Read More………….
- ചാടിയ വയറും, പൊണ്ണത്തടിയും കുറയ്ക്കാൻ ഇതിലും മികച്ച മാർഗം വേറെയില്ല: ഇതിനെ പറ്റി നിങ്ങൾക്കറിയുമോ?
- കുടവയറും, ഇടുപ്പിലെ അധിക തടിയും കളയാൻ എളുപ്പത്തിൽ കളയാൻ വഴിയുണ്ട്
- ആളുകളുടെ മുന്നിൽ വരുവാനും സംസാരിക്കാനും മടിയുള്ളവരാണോ നിങ്ങൾ? സാമൂഹിക ഉത്കണ്ഠയുടെ ലക്ഷണമാവാം
- മുടികൊഴിച്ചിലുണ്ടോ? നിസ്സാരമായി കരുതണ്ട, കാരണങ്ങൾ ഇവയാണോയെന്ന് പരിശോധിക്കു
- വിറ്റാമിന് ബിയുടെ കുറവ് മൂലം ശരീരത്തിൽ ഇത്തരം അസുഖങ്ങൾ പിടിപെടാം; ഈ ലക്ഷണങ്ങൾ അവയുടെ മുന്നോടിയാണ്
അതുപോലെ ജലദോഷം, പനി, അല്ലെങ്കിൽ വൈറൽ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ വന്നുപോയതിന് ശേഷവും നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്. കാരണം നിങ്ങളുടെ ടൂത്ത് ബ്രഷില്‍ ബാക്ടീരിയകളും വൈറസുകളും നീണ്ടുനിൽക്കും. ഇത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം.
കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് പ്രധാനമാണ്.