ആവശ്യമായ ചേരുവകൾ
മൈദ –1 കപ്പ്
ബോൺലെസ്സ് ചിക്കൻ -1 കപ്പ്
സവാള – 1 വലുത്
പച്ചമുളക് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – – 1 ടീസ്പൂൺ
ഗരം മസാല – 1 ടീ സ്പൂൺ
മുളകുപൊടി- 1 ടീ സ്പൂൺ
മല്ലിപ്പൊടി -1 1/2 ടീ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
കുരുമുളകുപൊടി – 1/2 ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് ചപ്പാത്തിക്ക് എന്നപോലെ കുഴച്ച് മയപ്പെടുത്തിയ ശേഷം പത്ത് മിനിറ്റ് മൂടി വയ്ക്കുക.
അതിന് ശേഷം കുഴച്ചു വെച്ച മാവ് ചെറിയ ഉരുളകൾ ആക്കുക. ഓരോ ഉരുളയും ചപ്പാത്തിയുടെ ആകൃതിയിൽ കട്ടി കുറച്ചു പരത്തി എടുക്കുക. പകുതിയായി മുറിച്ചെടുക്കാം. ചൂടായ തവയിൽ നാല് അഞ്ച് സെക്കൻഡ് ഇട്ട് എടുക്കുക. സമോസ ഷീറ്റ് റെഡി.
ചിക്കൻ ഫില്ലിംഗ്
ചിക്കൻ ഉപ്പും കുരുമുളകു പൊടിയും ചേർത്തു വേവിക്കുക. തണുത്തതിന് ശേഷം ചിക്കൻ ചെറുതായി പിച്ചി കീറി വയ്ക്കുക. ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എല്ലാം ചേർത്ത് വഴറ്റുക.
എല്ലാം നന്നായി വഴന്നശേഷം പിച്ചിവച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ഗരം മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. മസാല ചിക്കനിൽ നന്നായി പിടിച്ചുകഴിഞ്ഞാൽ മല്ലിയില ചേർത്ത് ഇറക്കിവയ്ക്കുക.
ഒരു ടേബിൾ സ്പൂൺ മൈദ വെള്ളത്തിൽ കലക്കി വയ്ക്കുക. തയാറാക്കിയ സമോസ ഷീറ്റ് കോൺ ആകൃതിയിൽ മടക്കി ഒരു സ്പൂൺ ചിക്കൻ ഫില്ലിങ് നിറയ്ക്കുക . കലക്കി വെച്ച മൈദ കൂട്ട് സൈഡിൽ തേച്ച് ഒട്ടിച്ചെടുക്കുക. ഒരു ചീനചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിൽ സമോസ ഓരോന്നായി ഇട്ട് ഗോൾഡൻ കളർ ആകുന്നത് വരെ വറുക്കുക. ഈസി ചിക്കൻ സമോസ റെഡി.
Read more :
- മാര്‍ച്ച് 3 ലോക കേള്‍വി ദിനം: കേള്‍വിക്കുറവ് ഉണ്ടെങ്കില്‍ എത്രയും വേഗം കണ്ടുപിടിച്ച് ചികിത്സിക്കണം
- രണ്ടാം ദിനവും സർക്കാർ ജീവനക്കാർക്കു ശമ്പളം നൽകാനായില്ല; ഇതുവരെ ശമ്പളം മുടങ്ങിയത് മൂന്നര ലക്ഷത്തോളം ജീവനക്കാർക്ക്
- മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിരസിച്ചു: ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
- പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; 23.28 ലക്ഷം കുട്ടികള്‍; 23,471 ബൂത്തുകള്‍; അര ലക്ഷത്തോളം ആരോഗ്യപ്രവർത്തകർ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ