ആവശ്യമായ ചേരുവകൾ
സേമിയ – 1 കപ്പ്
പാൽ – അരലിറ്റർ
പഞ്ചസാര – 1/2 കപ്പ് (ആവശ്യാനുസരണം ചേർക്കാം )
പാൽ പൊടി – 1/2 കപ്പ്
വാനില എസൻസ് – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു കപ്പ് സേമിയ ഇളം ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക. ഒരു പാനിൽ പാൽ തിളപ്പിക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. 1/2 കപ്പ് പാൽ പൊടി 2 ടീ സ്പൂൺ പാലിൽ കട്ട പിടിക്കാതെ അലിയിച്ചു ചേർക്കുക ( കോൺഫ്ലോർ ചേർക്കുന്നതിനേക്കാൾ സ്വാദ് കിട്ടും).
നന്നായി തിളച്ചു തുടങ്ങുമ്പോൾ വറുത്തു വെച്ച സേമിയ ചേർക്കുക. നന്നായി കുറുകി തുടങ്ങുമ്പോൾ വാങ്ങി വെക്കുക. തണുത്ത ശേഷം ഐസ് മോൾഡിലേക്കു ഒഴിക്കുക. (ഐസ് മോൾഡ് ഇല്ലെങ്കിൽ പേപ്പർ ഗ്ലാസിൽ ഒഴിച്ചു വെക്കുക.
ഐസ് ക്രീം സ്റ്റിക്ക് അതിലേക്ക് ഇറക്കി ഫോയിൽ പേപ്പർ കൊണ്ട് മൂടി വെക്കുക). കുറഞ്ഞത് 8 മണിക്കൂർ ഫ്രീസറിൽ വെക്കുക.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















