ആവശ്യമായ ചേരുവകൾ
റവ – 1/2 കപ്പ്
തിളച്ച വെള്ളം – 1/2 കപ്പ്
എണ്ണ – 1 ടേബിൾ സ്പൂൺ
പുഴുങ്ങിയ ഉരുളക്കിഴങ്ങ് – 3 അല്ലെങ്കിൽ 4
മല്ലിയില അരിഞ്ഞത് – 4 ടീസ്പൂൺ
പച്ച മുളക് അരിഞ്ഞത് – 2 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ റവയും തിളച്ച വെള്ളവും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത് ഇടുക. ഇതിലേക്ക് മല്ലിയില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഉപ്പ് , നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന റവ മിക്സ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കയ്യിൽ അല്പം എണ്ണ തടവി ചെറിയ ഉരുളകളാക്കിയ ശേഷം നീളത്തിൽ ഫിംഗർ പോലെ ആക്കിയെടുക്കുക. ഇത് ഓരോന്നും എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















