ആവശ്യമായ ചേരുവകൾ
ചോക്ലേറ്റ് ബിസ്ക്കറ്റ് – 1
പാക്കറ്റ് പാൽ – 3/4 കപ്പ്
ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
ബേക്കിങ് സോഡ – 1 ടീസ്പൂൺ
വൈപ്പിങ് ക്രീം – 1 കപ്പ്
ഫുഡ് കളർ ( ലിക്വിഡ് ) – ചുവപ്പ് , പച്ച , മഞ്ഞ , നീല , റോസ്
തയാറാക്കുന്ന വിധം
ബിസ്ക്കറ്റ് മിക്സിയിലിട്ട് നന്നായി പൊടിക്കുക. അതിലേക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയുക. അതിന് ശേഷം പാൽ കുറേശ്ശേ ചേർത്ത് കുഴമ്പ് പരുവത്തിൽ കപ്പ് കേക്ക് മോൾഡിൽ ഒഴിച്ച് 15 മിനിറ്റ് 180 ഡിഗ്രി ചൂടിൽ ബേക്ക് ചെയ്തൊ അല്ലങ്കിൽ കുക്കറിൽ വെച്ച് വേവിച്ചതിനു ശേഷം ചൂട് മാറുന്നത് വരെ കാത്തിരിക്കുക.
ക്രീം തയാറാക്കുന്ന വിധം
ഒരു കപ്പ് വൈപ്പിങ് ക്രീം ഫോർക്ക് അല്ലെങ്കിൽ ബീറ്റർ ഉപയോഗിച്ച് 10 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക. അതിനു ശേഷം ക്രീം 5 ചെറിയ ബൗളിലേക്ക് മാറ്റുക അതിൽ ഓരോന്നിലും ഓരോ കളർ ചേർക്കുക. അത് ഐസിങ് ബാഗിലേക്ക് മാറ്റിയതിനു ശേഷം ഓരോ ഐസിങ് ബാഗിന്റെ അറ്റത്തു ഹോൾ കൊടുക്കുക.
അതിനു ശേഷം ഒരു നീളമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ ഓരോ കളർ വീധം ക്രീം ലൈൻ രൂപത്തിൽ വരയ്ക്കുക. എന്നിട് വേറെ ഒരു ഐസിങ് ബാഗിലേക് 5 ലീഫ് നോസിൽ വെച്ച് മൾട്ടികളർ ക്രീം ഷീറ്റ് അതിലേക് ഇറക്കി വെച്ചതിന് ശേഷം കപ്പ് കേക്ക് ഡെക്കറേറ്റ് ചെയ്യാം.
ഡെക്കറേറ്റ് ചെയുന്ന വിധം
ബിസ്ക്കറ്റ് കപ്പ് കേക്ക് എടുത്ത് അതിന്റെ മുകളിൽ ഇഷ്ടമുള്ള സ്റ്റൈലിൽ മൾട്ടികളർ ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. വളരെ സ്റ്റും ഭംഗിയുമുള്ള റെയിൻബോ കപ്പ് കേക്ക് റെഡി.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















