ആവശ്യമായ ചേരുവകൾ
ചിക്കൻ ഫില്ലിംഗ് റെഡി ആക്കുവാൻ
എണ്ണ – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി ചെറുതായി
അരിഞ്ഞത് – 1 ടീസ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
പച്ചമുളക്- 1
കറിവേപ്പില – 2 തണ്ട്
സവാള ചെറുതായി അരിഞ്ഞത് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഇറച്ചി മസാല – 1 ടീസ്പൂൺ
ഗരംമസാല – 1 ടീസ്പൂൺ
പരത്താനുള്ള മാവ് റെഡിയാക്കാൻ
മൈദ -1 കപ്പ്
റവ – 1 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
വെള്ളം – കുഴയ്ക്കാൻ ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
150 ഗ്രാം ചിക്കൻ മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ചൂടാറിയശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക.
ഇതിലേക്ക് പച്ചമുളക്, കറിവേപ്പില ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള കൂടെ ചേർത്ത് നന്നായി വഴറ്റുക. അല്പം ഉപ്പും ചേർക്കുക. സവാള നന്നായി സോഫ്റ്റ് ആയി വരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, ഇറച്ചിമസാല ,ഗരം മസാല എന്നിവ ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ച പൊടിച്ചു വെച്ചിരിക്കുന്ന ചിക്കൻ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. അങ്ങനെ ചിക്കൻ ഫില്ലിംഗ് റെഡി ആയി. ഇത് മാറ്റി വയ്ക്കുക.
ഒരു ബൗളിൽ മൈദ,റവ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെള്ളം കുറച്ച് കുറച്ച് ചേർർത്ത് നന്നായി സോഫ്റ്റ് ആയ മാവ് കുഴച്ചെടുക്കുക. ഇത് തുല്യ വലുപ്പത്തിലുള്ള ഉരുളകൾ ആക്കി മാറ്റുക. ഇത് ചപ്പാത്തിക്കല്ലിൽ അല്പം മാവ് തൂകി നന്നായി കനം കുറച്ച് പരത്തി എടുക്കുക.
ഒരു കുപ്പിയുടെ മൂടിയോ അതോ ഗ്ലാസോ ഉപയോഗിച്ച് ഇത് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിൽ ഒരു സ്പൂൺ ചിക്കൻ ഫില്ലിംഗ് വച്ച് നേർപകുതിയായി മടക്കുക. അരിക് ഒട്ടിച്ച ശേഷം കുറച്ചു കുറച്ചായി പിരിച്ചു പിരിച്ച് എടുക്കുക. ചൂടായ എണ്ണയിൽ ഓരോ കോഴിയടയും ഇട്ട് ഗോൾഡൻ കളർ ആകുമ്പോൾ കോരിയെടുക്കുക.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ