ആവശ്യമായ ചേരുവകൾ
ബീഫ് – അരക്കിലോ
ഉലുവ – അര സ്പൂൺ
ചെറിയ ഉള്ളി – 6
കുരുമുളകുപൊടി – 2 സ്പൂൺ
കറിവേപ്പില – 12 തണ്ട്
മല്ലിയില
തക്കാളി – 2
വെളുത്തുള്ളി – 6
ഇഞ്ചി – 1 ചെറിയ കഷ്ണം
പച്ചമുളക് – 2
സവാള – 2
മല്ലിപ്പൊടി – 2 സ്പൂൺ
മുളകുപൊടി – 1 സ്പൂൺ
മഞ്ഞൾപ്പൊടി – അര സ്പൂൺ
ഗരം മസാല – അര സ്പൂൺ
പെരുംജീരകം – അര സ്പൂൺ
വെളിച്ചെണ്ണ – ഒരു കപ്പ്
തയാറാക്കുന്ന വിധം
മഞ്ഞൾപ്പൊടിയും ഉപ്പും മല്ലിപ്പൊടിയും ചേർത്ത് ബീഫ് കുക്കറിൽ വേവിക്കുക. ഗ്യാസ് സ്റ്റൗവിൽ മൺചട്ടി ചൂടാക്കി 1/2 കപ്പ് വെളിച്ചെണ്ണ ഒഴിക്കുക.
ചൂടായിവരുമ്പോൾ അതിലേക്കു ഉലുവയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു സവാള അരിഞ്ഞുവെച്ചത് ഇടുക. സവാള നന്നായി വാടിയതിനുശേഷം മല്ലിപ്പൊടി 2 സ്പൂൺ, മുളകുപൊടി 1 സ്പൂൺ, മഞ്ഞൾപ്പൊടി 1/ 2 സ്പൂൺ, കുരുമുളക്പൊടി 1/ 2 സ്പൂൺ എന്നിവ ഇടുക അതിനു ശേഷം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി വറ്റിക്കുക. ഇതിലേക്ക് തക്കാളി ചേർക്കാം. അടച്ചു വച്ച് നന്നായി വേവിക്കുക.
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇതിലേക്ക് ചേർക്കാം. നന്നായി വാടിയ ശേഷം അതിലേക്കു ബീഫ് ഇടുക അതിന്റെ കൂടെ തന്നെ കുറച്ചു തിളപ്പിച്ച് വെള്ളം ചേർക്കാം. ഇതിലേക്ക് മല്ലിയില ഇട്ട് വെള്ളം വറ്റുന്നതു വരെ മൂടി വയ്ക്കുക. വെള്ളം വറ്റിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് മല്ലിയില, കറിവേപ്പിലയും ചേർത്താൽ ബീഫ് വരട്ടിയത് റെഡി.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















