ആവശ്യമായ ചേരുവകൾ
ചിക്കൻ – 1/2 കിലോ
പുളിയില്ലാത്ത കട്ട തൈര് – 1 കപ്പ്
സവാള ഫ്രൈ ചെയ്തത് – 400 ഗ്രാം (രണ്ടു വലിയ സവോള അരിഞ്ഞ് വറുത്തെടുത്തതിൽ പകുതി)
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരച്ചത് – 1ടേബിൾസ്പൂൺ (1 -2 പച്ചമുളക്)
നാരങ്ങാനീര് – 1 ടീസ്പൂൺ
ബദാം – 10
പിസ്താ – 10
ഉണക്കമുന്തിരി – 15
ജാതിക്കാപൊടി – 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1/4 ടീസ്പൂൺ
ബിരിയാണിമസാല/ ഗരംമസാല – 3/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – 2 ടീസ്പൂൺ
ഇതെല്ലാം ചിക്കനിൽ ചേർത്ത് നന്നായി പുരട്ടി കുറഞ്ഞത് 2 മണിക്കൂർ വയ്ക്കുക. ബിരിയാണി ചോറ് തയാറാക്കാൻ
ബിരിയാണി ചോറ് തയാറാക്കാൻ
ബസ്മതി അരി – 500 ഗ്രാം
പെരുംജീരകം – 1 ടീസ്പൂൺ
ഷാഹിജീരകം – 1 ടീസ്പൂൺ
കറുവപ്പട്ട – 2 എണ്ണം
നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
നെയ് – 2 ടീസ്പൂൺ
ഏലയ്ക്ക – 3-4 എണ്ണം
കരയാമ്പൂ – 2-3എണ്ണം
ബേ ലീഫ് – 2-3
ബദാം–പിസ്താ – പൊടിച്ചത്
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
ബിരിയാണി തയാറാക്കുന്ന വിധം
ദം ചെയ്യുന്ന പാത്രത്തിൽ രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ച് അതിലേക്കു ബേ ലീഫ് കറുത്ത ഏലയ്ക്ക, ഷാ ജീരകം, പെരുംജീരകം, പച്ച ഏലയ്ക്ക, കരയാമ്പു, കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാകുമ്പോൾ ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് പത്തു മിനിറ്റ് ചെറുതീയിൽ ദം ചെയ്യുക.
ദം ആയശേഷം ഇതിനു മുകളിലേക്ക് മുക്കാൽ വേവിച്ച അരിയും സവോള വറുത്തതും ബദാമും ചേർത്ത് അതിനു മുകളിൽ കേവര വാട്ടറും കുങ്കുമപ്പൂ പാലിൽ കലക്കിയതും ഒഴിച്ചു കൊടുക്കുക. പാത്രത്തിന്റെ വശങ്ങളിൽ മൈദ കൊണ്ട് ഒട്ടിച്ച് അടപ്പു നന്നായി അടയ്ക്കുക.
ചുവട് കട്ടിയുള്ള ദോശക്കല്ലു നന്നായി ചൂടാക്കി അതിനു മുകളിൽ അഞ്ചു മിനിറ്റ് നല്ലചൂടിലും ബാക്കി പതിനഞ്ചുമിനിറ്റ് കുറഞ്ഞതീയിലും വച്ച് ദം ചെയ്തെടുക്കുക.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ