ലണ്ടൻ ∙ ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർത്ത് താൽകാലിക വാസമൊരുക്കാൻ കൗൺസിലുകൾ ഓരോ മാസവും ചെലവിടുന്നത് 90 മില്യൻ പൗണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലണ്ടനിൽ വീടില്ലാത്തവരുടെ എണ്ണം ഓരോ വർഷവും വർധിച്ചത് 40 ശതമാനമാണ്.
ലണ്ടൻ നഗരത്തില്‍ അൻപതിൽ ഒരാൾക്കു വീതം വീടില്ലെന്നും ഇവർ താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്നവരാണെന്നുമാണ് ലണ്ടൻ കൗൺസിലുകളിൽ നിന്നുള്ള കണക്കുകൾ. നിലവിലെ സ്ഥിതി തുടർന്നാൽ കൗൺസിലുകൾ പലതും പാപ്പരാകുന്ന സ്ഥിതിലവിശേഷമാകും സംജാതമാകുക എന്നാണ് മുന്നറിയിപ്പ്. താൽകാലിക വാസസ്ഥലങ്ങൾ തുടങ്ങാനും അവയുടെ അറ്റകുറ്റപണികൾക്കും താമസക്കാരുടെ സഹായത്തിനുമായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കാത്തപക്ഷം പല കൗൺസിലുകളുടെയും ദൈനംദിന പ്രവർത്തനം അവതാളത്തിലാകും.
2023-25 കാലഘട്ടത്തിൽ ഇത്തരം താൽകാലിക ഹൗസിങ് സപ്പോർട്ട് ഫണ്ടിനായി സർക്കാർ മാറ്റിവച്ചിരിക്കുന്നത് 352 മില്യൻ പൗണ്ടാണ്. നിലവിലെ സാഹചര്യത്തിൽ ആവശ്യമായ തുകയുടെ അടുത്തെങ്ങും എത്തുന്നതല്ല ഈ സർക്കാർ സഹായം.
നിലവിൽ ബ്രിട്ടനിലെ 32 ബറോകളിലുമായി 175,000 പേർ താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്നുണ്ട്. നഗരത്തിലെ ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ അമ്പതിൽ ഒരാൾവീതം ഈ കണക്കിൽ വരും. 85,000 കുട്ടികളും ഈ കണക്കിലുണ്ട്. ലണ്ടനിലെ ഓരോ ക്ലാസ് മുറിയിലും ഓരോ വീടില്ലാത്ത കുട്ടികളുണ്ടെന്ന ഞെട്ടിപ്പിക്കന്ന കണക്കാണിത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ