ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 3 എണ്ണം
റവ – അരക്കപ്പ്
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – 2 നുള്ള്
അരിമാവ് (പത്തിരി പ/ ഇഡിയപ്പം പൊടി) – 4 ടേബിൾ സ്പൂൺ
മല്ലിയില
കറിവേപ്പില
ചുവന്ന മുളക് നുറുക്കിയത്
പച്ചമുളക് (നന്നായി അരിഞ്ഞത്)
വെള്ളം – അര കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരക്കപ്പ് വെള്ളം, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം തീ കുറയ്ക്കുക. അതിൽ റവ ചേർത്ത് ഇളക്കി വേവിച്ചു എടുക്കുക. സ്റ്റൗ ഓഫ് ചെയ്തു തണുക്കാൻ വെയ്ക്കുക.
ഒരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ്, വേവിച്ച റവ, പച്ചമുളക്, ചുവന്ന മുളക് നുറുക്കിയത്, കറിവേപ്പില, മല്ലിയില, അരിപ്പൊടി, ഉപ്പ് എന്നിവ ഇട്ടു നന്നായി യോജിപ്പിച്ചെടുക്കുക.
കയ്യിൽ എണ്ണ തടവിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കയ്യിൽ വെച്ച് റോൾ ചെയ്തു വൃത്താകൃതിയിൽ എടുക്കുക. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക, അതിലേക്കു ഉരുളക്കിഴങ്ങു റിങ്‌സ് ഇട്ടു ഫ്രൈ ചെയ്തു എടുക്കുക.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















